Sub Lead

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മൂന്ന് മുതിര്‍ന്ന നേതാക്കളെ ഗുലാം നബി ആസാദ് പുറത്താക്കി

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മൂന്ന് മുതിര്‍ന്ന നേതാക്കളെ ഗുലാം നബി ആസാദ് പുറത്താക്കി
X

ശ്രീനഗര്‍: മുന്‍ കേന്ദ്രമന്ത്രി ഗുലാം നബി ആസാദ് രൂപീകരിച്ച ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടിയില്‍ (ഡിഎപി) നിന്ന് മൂന്ന് പ്രമുഖ നേതാക്കളെ പുറത്താക്കി. മുന്‍ ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രി താരാ ചന്ദ്, മുന്‍ മന്ത്രി ഡോ. മനോഹര്‍ലാല്‍, മുന്‍ നിയമസഭാംഗം ബല്‍വന്‍ സിങ് എന്നിവരെയാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ചെയര്‍മാന്‍ ഗുലാം നബി ആസാദ് പുറത്താക്കിയത്. താരാ ചന്ദും അനുയായികളും കോണ്‍ഗ്രസില്‍ ചേരുമെന്നാണ് വാര്‍ത്തകള്‍. കോണ്‍ഗ്രസ് നേതൃത്വവുമായി ഇവര്‍ ചര്‍ച്ചകള്‍ നടത്തിവരുന്നതായാണ് റിപോര്‍ട്ടുകള്‍.

പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന ആസാദ് മൂന്നുമാസം മുമ്പാണു പുതിയ പാര്‍ട്ടി രൂപീകരിച്ചത്. എങ്കിലും പ്രമുഖ നേതാക്കളെയൊന്നും ഒപ്പംകൂട്ടാന്‍ ഗുലാം നബി ആസാദിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ മൂന്നുപേരെ ചെയര്‍മാന്‍ പുറത്താക്കിയെന്ന് മാത്രമാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി രജീന്ദര്‍ സിങ് ചിബ് പുറത്തിറക്കിയ മൂന്ന് വരി പ്രസ്താവനയിലുള്ളത്. മൂന്ന് മാസത്തിനുള്ളില്‍ മൂന്ന് പ്രധാന നേതാക്കളെ പുറത്താക്കിയത് കശ്മീരില്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്ന ആസാദിന്റെ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്.

Next Story

RELATED STORIES

Share it