ഹിസ്ബുല്ലയെ നിരോധിച്ച് ജര്‍മനി, അംഗങ്ങളെ കണ്ടെത്താന്‍ വ്യാപക റെയ്ഡ്
ഹിസ്ബുല്ലയുമായി അടുത്ത ബന്ധമുണ്ടെന്ന് കരുതുന്ന പടിഞ്ഞാറന്‍ സംസ്ഥാനമായ നോര്‍ത്ത് റൈന്‍-വെസ്റ്റ്ഫാലിയ, ബ്രെമെന്‍, ബെര്‍ലിന്‍ എന്നിവിടങ്ങളിലെ പള്ളി അസോസിയേഷനുകളിലും അസോസിയേഷന്റെ നേതാക്കളുടെ സ്വകാര്യ വസതികളിലുമാണ് പോലിസ് റെയ്ഡ് നടത്തിയത്.

ബെര്‍ലിന്‍: ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ലയെ നിരോധിച്ച് ജര്‍മനി. ഭീകര സംഘടനയായി പ്രഖ്യാപിച്ചാണ് ഫെഡറല്‍ ആഭ്യന്തര മന്ത്രാലയം സംഘടനയ്ക്ക് ജര്‍മന്‍ മണ്ണില്‍ നിരോധനം ഏര്‍പ്പെടുത്തിയത്.ഹസ്സന്‍ നസ്‌റുല്ലയുടെ നേതൃത്വത്തില്‍ ലെബനാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സംഘത്തിലെ അംഗങ്ങളെ പിടികൂടാന്‍ പുലര്‍ച്ചെ നിരവധിയിടങ്ങളില്‍ ജര്‍മന്‍ പോലിസ് റെയ്ഡ് നടത്തി.
ജര്‍മ്മനിയില്‍ 1,050ല്‍ അധികം പേര്‍ ഹിസ്ബുല്ലയുടെ 'തീവ്ര വിഭാഗത്തിന്റെ' ഭാഗമായി പ്രവര്‍ത്തിക്കുന്നുവെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ അനുമാനം.
ഹിസ്ബുല്ലയുമായി അടുത്ത ബന്ധമുണ്ടെന്ന് കരുതുന്ന പടിഞ്ഞാറന്‍ സംസ്ഥാനമായ നോര്‍ത്ത് റൈന്‍-വെസ്റ്റ്ഫാലിയ, ബ്രെമെന്‍, ബെര്‍ലിന്‍ എന്നിവിടങ്ങളിലെ പള്ളി അസോസിയേഷനുകളിലും അസോസിയേഷന്റെ നേതാക്കളുടെ സ്വകാര്യ വസതികളിലുമാണ് പോലിസ് റെയ്ഡ് നടത്തിയത്.
ഹിസ്ബുല്ലയുടെ പ്രവര്‍ത്തനങ്ങള്‍ ക്രിമിനല്‍ നിയമത്തെ ലംഘിക്കുന്നതും അന്താരാഷ്ട്ര ധാരണയെ മാനിക്കാത്തതുമാണെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ജനുവരിയില്‍ യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാനിയന്‍ ജനറല്‍ കാസിം സുലൈമാനിയുടെ കൂട്ടാളിയായ ഹിസ്ബുല്ല കമാന്‍ഡര്‍ ഷെയ്ഖ് മുഹമ്മദ് അല്‍ കൗത്തറാനിയെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി ഈ മാസം ആദ്യം അമേരിക്ക 10 മില്യണ്‍ ഡോളര്‍ വരെ വാഗ്ദാനം ചെയ്തിരുന്നു.യുഎസ്, ബ്രിട്ടന്‍, കാനഡ, ഇസ്രായേല്‍, ഗള്‍ഫ് കോപ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി), അറബ് ലീഗ് എന്നിവയും ഈ ഗ്രൂപ്പിനെ ഇതിനകം ഹിസ്ബുല്ലയെ കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ട്.
RELATED STORIES
പുളിക്കല് പഞ്ചായത്ത് ഓഫിസിലെ ആത്മഹത്യ: സമഗ്രാന്വേഷണം നടത്തണം-എസ് ഡി...
28 May 2023 2:38 AM GMTകൊല്ലപ്പെട്ട ഹോട്ടലുടമയുടെ എടിഎം ഉള്പ്പെടെയുള്ളവ കണ്ടെടുത്തു;...
27 May 2023 11:01 AM GMTഹോട്ടലുടമയുടെ കൊലപാതകം ഹണി ട്രാപ് ശ്രമത്തിനിടെയെന്ന് പോലിസ്;...
27 May 2023 8:24 AM GMTമണിപ്പൂര് പാഠമായി കാണണം; രാജ്യം മുഴുവന് അനുഭവിക്കേണ്ടി വരുമെന്ന്...
27 May 2023 7:38 AM GMTആലപ്പുഴ വണ്ടാനം മെഡിക്കല് സര്വീസസ് കോര്പറേഷന് ഗോഡൗണില് തീപിടിത്തം
27 May 2023 4:19 AM GMTപോക്സോ കേസ് പ്രതിയെ പീഡിപ്പിച്ചെന്ന പരാതിയില് സിഐയ്ക്ക്...
26 May 2023 2:18 PM GMT