- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആര്‍എസ്എസ് കാര്യാലയം സന്ദര്‍ശിച്ച ജര്‍മ്മന്‍ അംബാസിഡര്‍ക്കെതിരേ ഓൺലൈൻ പരാതി
ജൂലൈ 17നാണ് ചിത്രം വാള്‍ട്ടര്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. ട്വീറ്റില്‍ ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയായാണ് ആര്‍എസ്എസിനെ അംബാസിഡര്‍ വിശേഷിപ്പിക്കുന്നത്. അതേസമയം പശ്ചിമേഷ്യന്‍ വിഷയങ്ങളില്‍ വിശകലന വിദഗ്ദനായ പീറ്റര്‍ ഫെഡറികിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പെറ്റീഷന്‍ സംവിധാനം ആരംഭിച്ചിട്ടുണ്ട്.
ന്യുഡൽഹി: ആര്‍എസ്എസ് കാര്യാലയം സന്ദര്‍ശിച്ച ജര്‍മ്മന്‍ അംബാസിഡര്‍ വാള്‍ട്ടര്‍. ജെ.ലിന്‍ഡ്‌നെറുടെ രാജി ആവശ്യപ്പെട്ട് പരാതികള്‍. കാര്യാലയം സന്ദര്‍ശിച്ചതിന് ശേഷം അംബാസിഡര്‍ ട്വിറ്ററില്‍ ചിത്രം ഷെയര്‍ ചെയ്തതിന് പിന്നാലെയാണ് രാജി ആവശ്യം ഉയര്‍ന്നത്. ആർഎസ്‌എസ് ആസ്ഥാനത്ത് അംബാസഡർ ലിൻഡ്നർ എന്താണ് ചെയ്യുന്നതെന്ന് ഇന്ത്യൻ കാര്യങ്ങളിൽ വിദഗ്ദ്ധനായ പീറ്റർ ഫ്രീഡ്രിക്ക് ആശ്ചര്യപ്പെട്ടു.
ജൂലൈ 17നാണ് ചിത്രം വാള്‍ട്ടര്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. ട്വീറ്റില്‍ ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയായാണ് ആര്‍എസ്എസിനെ അംബാസിഡര്‍ വിശേഷിപ്പിക്കുന്നത്. അതേസമയം പശ്ചിമേഷ്യന്‍ വിഷയങ്ങളില്‍ വിശകലന വിദഗ്ദനായ പീറ്റര്‍ ഫെഡറികിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പെറ്റീഷന്‍ സംവിധാനം ആരംഭിച്ചിട്ടുണ്ട്. നിരവധി പേരാണ് ഇതിനോടകം പരാതിയിൽ ഒപ്പുവെച്ചിരിക്കുന്നത്.
.@AmbLindnerIndia why? Why look up hitler? https://t.co/C9ZIiHCQ6s
— ابھے چاولہ (@abhaychawla13) July 19, 2019
അംബാസിഡറുടെ സന്ദര്‍ശനം ഹിറ്റ്‌ലറുടെയും മുസ്സോളിനിയുടേയും ഫാഷിസ്റ്റ് പ്രസ്ഥാനങ്ങളില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ആരംഭിച്ച ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പരാതിയില്‍ പറയുന്നു.
പരാതി വായിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഗോൾവർക്കറിന്റെ അന്യമത വിരോധം തുറന്നുകാട്ടുന്ന നിരവധി ഉദ്ധരണികളും പരാതിയിൽ ഉൾച്ചേർത്തിട്ടുണ്ട്. 1939 ൽ, നാസി ജർമ്മനി പോളണ്ട് ആക്രമിച്ചതോടെ യൂറോപ്പിൽ രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ, ഗോൾവാൾക്കർ ഒരു വംശീയ രാഷ്ട്രത്തിനായുള്ള ആർഎസ്‌എസിന്റെ കാഴ്ചപ്പാട് വിശദീകരിച്ചെന്നും പരാതിയിൽ പറഞ്ഞു.
ജര്‍മ്മനി ഒരു തരത്തിലും ഫാസിസത്തോട് സഹിഷ്ണുത കാണിക്കുമെന്ന് കരുതുന്നില്ല, പ്രത്യേകിച്ച് നാസി ജര്‍മ്മനിയ്ക്കും മറ്റ് ഫാസിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കും ശേഷം അതില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എസിനെ പോലുള്ള ഫാസിസ്റ്റ് പ്രസ്ഥാനങ്ങളെ എന്നും പരാതിയിലുണ്ട്. ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ജല മെര്‍കലും വിദേശകാര്യ മന്ത്രി ഹെയ്‌ക്കോ മാസും വിഷയത്തില്‍ ഇടപെടണമെന്ന് പറഞ്ഞാണ് പരാതി അവസാനിപ്പിക്കുന്നത്.
RELATED STORIES
സുരേഷ് ഗോപിയുമായി അടുത്ത ബന്ധമുള്ളയാള്ക്കും തൃശ്ശൂരില്‍ വ്യാജവോട്ട്
13 Aug 2025 4:02 AM GMTസുരേഷ് ഗോപിയുടെ ഓഫിസ് ബോര്‍ഡില്‍ കരി ഓയില്‍ ഒഴിച്ച സിപിഎം...
13 Aug 2025 3:56 AM GMTകോഴിക്കോട് ബൈപ്പാസില്‍ ടോള്‍പിരിവ് അടുത്തമാസം മുതല്‍
13 Aug 2025 3:08 AM GMTഭാര്യയെ കാണാതായ മനോവിഷമത്തില്‍ ഭര്‍ത്താവ് ജീവനൊടുക്കി; മൂന്നാം ദിനം...
13 Aug 2025 3:04 AM GMTകുവൈത്തില്‍ വ്യാജമദ്യം കഴിച്ച് പത്ത് പേര് മരിച്ചു; ...
13 Aug 2025 2:37 AM GMTഅഷ്റഫിന്റെ കൊലപാതകത്തില്‍ ബിജെപി നേതാവ് രവീന്ദ്ര നായ്ക്കിന് നിര്‍ണായക ...
12 Aug 2025 4:29 PM GMT