Sub Lead

ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം എന്ന ആശയം അഭിനന്ദനാര്‍ഹം: വി ടി ബല്‍റാം

ജെന്‍ഡര്‍ സ്റ്റീരിയോടൈപ്പുകള്‍ എങ്ങനെയാണ് രൂപപ്പെടുന്നതെന്ന് മനസ്സിലാക്കാനും ഇത് സഹായകരമാകും.

ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം എന്ന ആശയം അഭിനന്ദനാര്‍ഹം: വി ടി ബല്‍റാം
X

കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രല്‍ എന്ന ആശയം അഭിനന്ദനാര്‍ഹമാണെന്ന് വി ടി ബൽറാം. അതേസമയം വസ്ത്രധാരണം വ്യക്തികളുടെ ചോയ്‌സ് ആയി മാറുന്നതാണ് ജനാധിപത്യത്തിന് കൂടുതല്‍ ഭംഗിയെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.

ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം 'ജെന്‍ഡര്‍' എന്നത് എന്താണെന്ന് മനസ്സിലാക്കാന്‍ കുട്ടികളെ സഹായിക്കും. ജെന്‍ഡര്‍ സ്റ്റീരിയോടൈപ്പുകള്‍ എങ്ങനെയാണ് രൂപപ്പെടുന്നതെന്ന് മനസ്സിലാക്കാനും ഇത് സഹായകരമാകും. ലൈംഗിക വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ സ്‌കൂളുകളില്‍ കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ നടക്കുകയാണല്ലോ.

അധ്യാപകരുടെ ഏകപക്ഷീയമായ തീരുമാനത്തിന്റെ ഫലമായി ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം പാറ്റേണ്‍ നടപ്പാക്കുന്നതായി ആക്ഷേപങ്ങളുണ്ട്. പിടിഎ, രക്ഷിതാക്കള്‍, മാനേജ്‌മെന്റുകള്‍ എന്നിവര്‍ ഒരുമിച്ചുള്ള ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാകാന്‍ പാടുകയുള്ളൂ. രാഷ്ട്രീയ സമൂഹത്തില്‍ സ്ത്രീ സംവരണങ്ങള്‍ പോലെയുള്ള മാറ്റങ്ങള്‍ കടന്നുവരണം. പതിയെ സാമൂഹിക ചിന്താഗതികളും മാറി തുടങ്ങുന്നത് കാണാം.

രാജീവ് ഗാന്ധി മുന്നോട്ട് വെച്ച പ്രകടന പത്രികയിലുള്ള ഒരു പ്രധാന ആശയമാണ് കേന്ദ്ര സര്‍ക്കാര്‍ സര്‍വീസുകളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുക എന്നത്. ജെന്‍ഡര്‍ ന്യൂട്രാലിറ്റി, ഫ്രീഡം ഓഫ് ചോയ്‌സ് എന്നീ രണ്ട് ഘടകങ്ങളും ഭരണഘടന മുന്നോട്ട് വെയ്ക്കുന്ന ആശയങ്ങളാണ്. ഇതിനെ സമന്വയിപ്പിച്ചു വേണം മുന്നോട്ട് പോകാന്‍. വസ്ത്രധാരണരീതി അത് ആണിനായാലും പെണ്ണിനായാലും അടിച്ചേല്‍പ്പിക്കപ്പെടുന്നതാകരുത്. ഈ വിഷയം ആഴത്തില്‍ അഡ്രസ്സ് ചെയ്യപ്പെടണം. ജനാധിപത്യപരമായി വേണം ഈ മാറ്റങ്ങളുണ്ടാകാനെന്ന് അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it