1200 ഇസ്രായേലി സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കി ഗസയിലെ ബോംബ് സ്‌ക്വാഡ്
ഗസാ മുനമ്പില്‍ ഇസ്രായേല്‍ സൈന്യം അഴിച്ചുവിട്ട ആക്രമണത്തിനിടെ തൊടുത്തതില്‍ പൊട്ടാതെ കിടന്ന സ്‌ഫോടക വസ്തുക്കളാണ് ഗസയിലെ ബോംബ് സ്‌ക്വാഡ് കണ്ടെടുത്ത നിര്‍വീര്യമാക്കിയത്.

ഗസാ സിറ്റി: മിസൈലുകളും ടാങ്ക്, പീരങ്കി ഷെല്ലുകളും ഉള്‍പ്പെടെയുള്ള 1200 ഓളം ഇസ്രായേലി സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കി ഗസയിലെ ബോംബ് സക്വാഡ്. ഗസാ മുനമ്പില്‍ ഇസ്രായേല്‍ സൈന്യം അഴിച്ചുവിട്ട ആക്രമണത്തിനിടെ തൊടുത്തതില്‍ പൊട്ടാതെ കിടന്ന സ്‌ഫോടക വസ്തുക്കളാണ് ഗസയിലെ ബോംബ് സ്‌ക്വാഡ് കണ്ടെടുത്ത നിര്‍വീര്യമാക്കിയത്.
ഇസ്രായേല്‍ തൊടുത്ത ബോംബുകള്‍ പൊട്ടിത്തെറിച്ചിരുന്നുവെങ്കില്‍ അവ മേഖലയില്‍ കൂട്ടക്കൊലയ്ക്ക് കാരണമാകുമായിരുന്നുവെന്ന് മിഖ്ദാദ് പറഞ്ഞു. മോശം തൊഴില്‍ സാഹചര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം, ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും ആവശ്യമായ ഉപകരണങ്ങള്‍ നല്‍കാനും റെഡ് ക്രോസ് കമ്മിറ്റി പോലുള്ള അന്താരാഷ്ട്ര സംഘടനകളോട് ആവശ്യപ്പെട്ടു.
ഗസ മുനമ്പില്‍ ബോംബ് നിര്‍മാര്‍ജന സംഘങ്ങള്‍ ഉപയോഗിക്കുന്ന സംരക്ഷണ ഉപകരണങ്ങള്‍ കൊണ്ടുവരുന്നത് ഇസ്രായേല്‍ തടയുന്നുവെന്നും ഇത് അവരുടെ ജോലി കൂടുതല്‍ കഠിനമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഗസയിലും വെസ്റ്റ് ബാങ്കിലും നടന്ന ഇസ്രയേല്‍ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 289 പേരാണ് കൊല്ലപ്പെട്ടത്. ആരോഗ്യ കേന്ദ്രങ്ങളും മീഡിയ ഓഫിസുകളും സ്‌കൂളുകളും പാര്‍പ്പിട സമുച്ചയങ്ങളും ഇസ്രായേല്‍ അധിനിവേശ സൈന്യം ലക്ഷ്യമിട്ടിരുന്നു.
RELATED STORIES
എസ്ഡിപിഐയുടെ ശക്തി ഫാഷിസ്റ്റുകള് തിരിച്ചറിയുന്നു
20 May 2022 4:19 PM GMTഹിജാബി പ്രതീകമായ ബിബി മുസ്കാന് മരണപ്പെട്ടുവോ...?
20 May 2022 2:25 PM GMTപോപുലര് ഫ്രണ്ട് ജനമഹാസമ്മേളനം ശനിയാഴ്ച
20 May 2022 1:02 PM GMTസംഘികളുടെ മുഖത്ത് നോക്കി സംസാരിക്കുന്ന സിനിമ
20 May 2022 12:46 PM GMTകോടതി കാണും മുമ്പേ മുദ്രവച്ച കവറിലെ വിവരം പുറത്ത്?
20 May 2022 11:15 AM GMTക്രൈസ്തവവെറി മൂത്ത അമേരിക്ക |THEJAS NEWS
19 May 2022 4:44 PM GMT