Sub Lead

ബജറ്റില്‍ ഗസയെ പരാമര്‍ശിച്ച് മന്ത്രി കെ എന്‍ ബാലഗോപാല്‍

ബജറ്റില്‍ ഗസയെ പരാമര്‍ശിച്ച് മന്ത്രി കെ എന്‍ ബാലഗോപാല്‍
X

തിരുവനന്തപുരം: ബജറ്റ് അവതരണത്തില്‍ ഗസയെ പരാമര്‍ശിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. 2025 ബജറ്റിലെ പ്രഖ്യാപനങ്ങള്‍ അവസാനിപ്പിക്കുമ്പോളാണ് മന്ത്രി ഗസയെ കുറിച്ച് പരാമര്‍ശം നടത്തിയത്. സങ്കീര്‍ണമായ സാഹചര്യത്തിലൂടെയാണ് ലോകം കടന്നുപോവുന്നതെന്ന് മന്ത്രി പറഞ്ഞു. ജനാധിപത്യത്തിന്റെ തകര്‍ച്ചയും ഭരണസംവിധാനങ്ങള്‍ ദുര്‍ബലമാവലും ലോകത്തിന്റെ പലഭാഗങ്ങളിലും സംഭവിച്ചിരിക്കുന്നു. രാഷ്ട്രീയവും സാമൂഹികവുമായ എല്ലാ മാന്യതകളുടെയും സീമകള്‍ ലംഘിച്ച് ഏകാധിപത്യത്തിന്റെയും സ്വേഛാധിപത്യത്തിന്റെയും ശബ്ദം മുഴങ്ങുന്നു. പാനമ കനാല്‍ സ്വന്തമാണെന്നും ഗ്രീന്‍ലാന്‍ഡ് ഇങ്ങെടുക്കുകയാണെന്നും ഗസ മുനമ്പിലെ ജനങ്ങളെ കുടിയൊഴിപ്പിച്ച് ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്നും പറയുന്ന വ്യക്തി ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തിന്റെ പ്രസിഡന്റായി വീണ്ടുംവന്നിരിക്കുകയാണ്. ലോകമെമ്പാടും ഭയത്തിന്റെയും വെറുപ്പിന്റെയും യുദ്ധവെറിയുടെയും അന്തരീക്ഷം സംജാതമാകുന്നു. കൊളോണിയല്‍ കാലത്തെയും ലോകമഹായുദ്ധകാലത്തെയും പോലെയുള്ള കാലം വരുമോയെന്ന ഭയം പലര്‍ക്കുമുണ്ട്. ഈ അന്തര്‍ദേശീയ സാഹചര്യം നമ്മുടെ നാടിനെയും സ്വാധീനിക്കാം. സമൂഹം ഒരുമിച്ച് മുന്നോട്ടുപോവേണ്ട കാലമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it