- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൗരത്വ ബില്ലിനെതിരേ കോലം വരച്ച് പ്രതിഷേധം: പാക് ബന്ധം ആരോപിച്ച പോലിസ് കമ്മീഷണര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് ഗായത്രി
കഴിഞ്ഞ ദിവസം ബസന്ത് നഗറില്‍ കോലമെഴുതി പ്രതിഷേധിച്ചതിന് ഗായത്രി ഉള്‍പ്പെടെ ഏഴു പേരെ അറസ്റ്റു ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കമ്മീഷണര്‍ പാകിസ്താന്‍ ബന്ധം ആരോപിച്ചത്.

ചെന്നൈ: പൗരത്വ ബില്ലിനെതിരേ കോലം വരച്ച് പ്രതിഷേധിച്ചവര്‍ക്ക് പാകിസ്താന്‍ ബന്ധമുണ്ടെന്ന് ആരോപിച്ച ചെന്നൈ പോലിസ് കമ്മീഷണര്‍ എ കെ വിശ്വനാഥനെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക ഗായത്രി പറഞ്ഞു. ഒന്‍പത് രാജ്യങ്ങളിലെ മനുഷ്യാവകാശ സംഘടനകളില്‍ താന്‍ അംഗമാണെന്നും കമ്മീഷണര്‍ തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിയ്ക്കുന്നതെന്നും ഗായത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം ബസന്ത് നഗറില്‍ കോലമെഴുതി പ്രതിഷേധിച്ചതിന് ഗായത്രി ഉള്‍പ്പെടെ ഏഴു പേരെ അറസ്റ്റു ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കമ്മീഷണര്‍ പാകിസ്താന്‍ ബന്ധം ആരോപിച്ചത്.
ഗായത്രി കന്താദായ് പാകിസ്താനിലെ 'ബൈറ്റ്‌സ് ഫോര്‍ ഓള്‍' സ്ഥാപനത്തിലെ ഗവേഷകയാണെന്ന് അവരുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ ഉണ്ടെന്നായിരുന്നു പോലിസ് കമ്മീഷണര്‍ പറഞ്ഞത്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലിസ് അറിയിച്ചു. ഗായത്രിയുടെ ഫേസ്ബുക്കും മറ്റ് സോഷ്യല്‍ മീഡിയ ഇടപെടലുകളും പോലിസ് പരിശോധിച്ച് വരികയാണെന്നും കമ്മീഷണര്‍ പറഞ്ഞു.
കോലം വരച്ച് പ്രതിഷേധിച്ചവരെ പോലിസ് അറസ്റ്റ് ചെയ്ത നടപടി വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പ്രതിഷേധക്കാരെ പിന്തുണച്ച ഡിഎംകെ നേതാവ് എംകെ സ്റ്റാലിനും കനിമൊഴിയും തങ്ങളുടെ വസതിക്ക് മുന്നില്‍ സിഎഎ വിരുദ്ധ മുദ്രാവാക്യങ്ങളുമായി കോലം വരച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















