Sub Lead

ലെബനാനില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് നാല് മരണം; നിരവധി പേര്‍ക്ക് പരിക്ക്

ലെബനാനില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് നാല് മരണം; നിരവധി പേര്‍ക്ക് പരിക്ക്
X

ബെയ്‌റൂത്ത്: ലെബനാനില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. 30ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ മൂന്ന് കുട്ടികളുടെ നില ഗുരുതരമാണെന്നാണ് ലെബനന്‍ റെഡ് ക്രോസ് അറിയിച്ചു.

സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ലന്ന് അഗ്‌നിശമന സേന ഉദ്യോഗസ്ഥന്‍ അലി നജ്ം പറഞ്ഞു. പെടിഞ്ഞാറന്‍ പ്രദേശമായ താരിഖ് അല്‍ ജാദിദയിലെ ജനവാസകേന്ദ്രത്തിലാണ് ടാങ്കര്‍ പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. കഴിഞ്ഞ മാസം ബെയ്റൂത്ത് തുറമുഖത്ത് 3,000 ടണ്‍ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ 200 ഓളം പേര്‍ കൊല്ലപ്പെടുകയും 6,500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.




Next Story

RELATED STORIES

Share it