Big stories

ഇന്ധനവില വീണ്ടും കൂടി; പെട്രോള്‍ 24 പൈസയും ഡീസലിന് 31 പൈസയും വര്‍ധിച്ചു

ഈ മാസം ഇത് പതിനാലാം തവണയാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്.പെട്രോള്‍ ലിറ്ററിന് 24 പൈസയും ഡീസലിന് 31 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ 93.90 രൂപയാണ് കൊച്ചിയില്‍ പെട്രോള്‍ വില. ഡീസല്‍ വില 89.28.

ഇന്ധനവില വീണ്ടും കൂടി; പെട്രോള്‍ 24 പൈസയും ഡീസലിന് 31 പൈസയും വര്‍ധിച്ചു
X

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ജനത്തിന് ഇന്ധന വില അടിക്കടി വര്‍ധിപ്പിച്ച് അധികൃതരുടെ ഇരുട്ടടി. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്തെ ഇന്ധന വില വീണ്ടും കൂടി. ഈ മാസം ഇത് പതിനാലാം തവണയാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്.പെട്രോള്‍ ലിറ്ററിന് 24 പൈസയും ഡീസലിന് 31 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ 93.90 രൂപയാണ് കൊച്ചിയില്‍ പെട്രോള്‍ വില. ഡീസല്‍ വില 89.28.

കഴിഞ്ഞ ദിവസം പെട്രോളിന് 23 പൈസയും ഡീസലിന് 27 പൈസയും വര്‍ധിപ്പിച്ചിരുന്നു. കൊവിഡ് പ്രതിസന്ധിക്കിടെ മെയ് നാല് മുതലാണ് ഇന്ധന വില ക്രമാതീതമായി വര്‍ധിപ്പിച്ച് തുടങ്ങിയത്.കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെല്ലാം തന്നെ ഇന്ധന വില സര്‍വകാല റെക്കോര്‍ഡിലാണ്.

കൂടാതെ ചില്ലറ ഇന്ധന വില ഇപ്പോള്‍ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലുമാണ്. പെട്രോള്‍, ഡീസല്‍ വില കുത്തനെ ഉയര്‍ന്നതിന്റെ ഫലമായി രാജ്യത്ത് പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.

ഡീസല്‍ വില ഉയരുന്നത് ചരക്ക് സേവന നിരക്ക് ഉയരുന്നതിനും കാരണമാകും. ഇത് എഫ്എംസിജി, പഴം, പച്ചക്കറി, ഇരുമ്പ്, ഉരുക്ക് തുടങ്ങിയ വസ്തുക്കളുടെ വില വര്‍ദ്ധനവിനും കാരണമാകും. എക്‌സൈസ് തീരുവ, ഡീലര്‍ കമ്മീഷന്‍, മറ്റ് കാര്യങ്ങള്‍ എന്നി ചേര്‍ത്ത ശേഷമാണ് പെട്രോളിന്റെയും ഡീസലിന്റെയും വില നിശ്ചയിക്കുന്നത്. വിദേശനാണ്യ നിരക്കിനൊപ്പം അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയും പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

Next Story

RELATED STORIES

Share it