തിങ്കളാഴ്ച മുതല്‍ ഇന്ധന ലോറികള്‍ പണിമുടക്കിലേക്ക്
13 ശതമാനം സര്‍വീസ് ടാക്‌സ് നല്‍കാന്‍ നിര്‍ബന്ധിതരായ സാഹചര്യത്തില്‍ ആണ് സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ലോറി ഉടമകള്‍ അറിയിച്ചു.

കൊച്ചി: തിങ്കളാഴ്ച മുതല്‍ ബിപിസിഎല്‍, എച്ച്പിസിഎല്‍ കമ്പനികളിലെ സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ച് ലോറി ഉടമകള്‍. രണ്ടു കമ്പനികളില്‍ ആയി 600ല്‍ അധികം ലോറികള്‍ പണിമുടക്കും.
13 ശതമാനം സര്‍വീസ് ടാക്‌സ് നല്‍കാന്‍ നിര്‍ബന്ധിതരായ സാഹചര്യത്തില്‍ ആണ് സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ലോറി ഉടമകള്‍ അറിയിച്ചു. കമ്പനി ഉടമകളുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ പരിഹാരം ഉണ്ടായില്ല. ഇതേ തുടര്‍ന്നാണ് ലോറി ഉടമകള്‍ പണിമുടക്കിലേക്ക് കടക്കുന്നത്.
നികുതി തുക കെട്ടിവെക്കാന്‍ ലോറി ഉടമകള്‍ പ്രാപ്തരല്ലെന്നും തിങ്കളാഴ്ച മുതല്‍ ഇന്ധന വിതരണം തടസ്സപ്പെടുമെന്നും പെട്രോളിയം പ്രൊഡക്ട്‌സ് ട്രാന്‍സ്‌പോര്‍ട്ടേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.
RELATED STORIES
സൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതി: വ്ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ...
25 Sep 2023 5:42 AM GMTആര് എസ് എസ് നേതാവിന്റെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത പി കെ...
24 Sep 2023 5:55 AM GMTമന്ത്രി വീണാ ജോര്‍ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMTനിപ ഭീതിയൊഴിയുന്നു; കോഴിക്കോട് തിങ്കളാഴ്ച മുതല്‍ സ്കൂളുകള്‍ തുറക്കും
23 Sep 2023 10:26 AM GMT72 വെബ്സൈറ്റുകളും ലോണ്‍ ആപ്പുകളും നീക്കം ചെയ്യണം; ഗൂഗിളിന് നോട്ടീസ്...
23 Sep 2023 6:22 AM GMT