- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശുചീകരണ തൊഴിലാളിയില്‍നിന്ന് ആനന്ദവല്ലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവിയിലേക്ക്

കൊല്ലം: ശുചീകരണ തൊഴിലാളിയില്‍നിന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവിയിലെത്തിയ അമ്പരപ്പിലാണ് ആനന്ദവല്ലി. ഇത്രയും കാലം സ്വീപ്പര്‍ ജോലി ചെയ്തിരുന്ന അതേ ഓഫിസിലെ അധികാര കസേരയിലാണ് ഇനി ആനന്ദവല്ലിയുടെ ഇരിപ്പിടം. തലവൂര്‍ ഡിവിഷനില്‍നിന്ന് വിജയിച്ച ആനന്ദവല്ലിയെയാണ് പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാക്കാന്‍ സിപിഎം തീരുമാനിച്ചത്. കഴിഞ്ഞ 10 വര്‍ഷമായി ഇതേ ബ്ലോക്ക് പഞ്ചായത്തിലെ താല്‍ക്കാലിക ശുചീകരണ തൊഴിലാളിയാണ് ആനന്ദവല്ലി. 200 രൂപ ദിവസവേതനത്തിനാണ് ജോലി ചെയ്തിരുന്നത്. ഉച്ചയ്ക്കു ശേഷം കുടുംബശ്രീ ഓഫിസിലെ അധിക ജോലി ഉള്‍പ്പെടെ ചെയ്താണു കഴിഞ്ഞിരുന്നത്. സിപിഎം തലവൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും പെയിന്റിങ് തൊഴിലാളിയുമായ തലവൂര്‍ ഞാറക്കാട് ശ്രീനിലയം വീട്ടില്‍ മോഹനന്റെ ഭാര്യയാണ് ആനന്ദവല്ലി. പട്ടികജാതി ജനറല്‍ സീറ്റില്‍ മത്സരിച്ച് 654 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. മക്കള്‍: മിഥുന്‍ മോഹന്‍(ബി എസ്‌സി വിദ്യാര്‍ഥി), കാര്‍ത്തിക്ക്(പ്ലസ് ടു വിദ്യാര്‍ഥി).
From sweeper to block panchayat president Anandavalli
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















