Big stories

മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് എക്കൗണ്ടുകള്‍ മരവിപ്പിച്ചു:കേന്ദ്ര നടപടി തന്നെ ഞെട്ടിച്ചു കളഞ്ഞു; മമതാ ബാനര്‍ജി

ദരിദ്രരില്‍ ദരിദ്രരായവര്‍ക്കുള്ള ക്രൂരമായ ക്രിസ്മസ് സമ്മാനമായിപ്പോയി ഈ നടപടിയെന്ന് കൊല്‍ക്കത്ത ആര്‍ച്ച് ഇടവക വികാരിജനറല്‍ ഫാദര്‍ ഡൊമിനിക് ഗോമസ് ഔദ്യോഗിക വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു

മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് എക്കൗണ്ടുകള്‍ മരവിപ്പിച്ചു:കേന്ദ്ര നടപടി തന്നെ ഞെട്ടിച്ചു കളഞ്ഞു; മമതാ ബാനര്‍ജി
X

കൊല്‍ക്കത്ത: മദര്‍ തെരേസ സ്ഥാപിച്ച മിഷ്‌നറീസ് ഓഫ് ചാരിറ്റിഎന്ന സന്നദ്ധ സംഘടനയുടെ ബാങ്ക് എക്കൗണ്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചു. നടപടി തന്നെ ഞെട്ടിച്ചു കളഞ്ഞിരിക്കുകയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രതികരണം. 'ക്രിസ്മസ് ദിനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മദര്‍തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ എല്ലാ എക്കൗണ്ടുകളും മരവിപ്പിച്ചു എന്നു കേട്ടത് എന്നെ ഞെട്ടിച്ചിരിക്കുകയാണ്' മമത ബാനര്‍ജി ട്വീറ്ററില്‍ കുറിച്ചു. നിയമം ശക്തമാക്കുമ്പോഴും മാനുഷിക പരമായ പരിശ്രമങ്ങള്‍ പ്രതിസന്ധിയിലാകാന് പാടില്ല. അവര്‍ ട്വീറ്റ് ചെയ്തു. എന്നാല്‍, ഇതുസംബന്ധിച്ച് മിഷനറീസ് ഓഫ് ചാരിറ്റി ഭാരവാഹികള്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ദരിദ്രരില്‍ ദരിദ്രരായവര്‍ക്കുള്ള ക്രൂരമായ ക്രിസ്മസ് സമ്മാനമായിപ്പോയി ഈ നടപടിയെന്ന് കൊല്‍ക്കത്ത ആര്‍ച്ച് ഇടവക വികാരി ജനറല്‍ ഫാദര്‍ ഡൊമിനിക് ഗോമസ് ഔദ്യോഗിക വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.


22000 ആളുകളെയാണ് കേന്ദ്ര സര്‍ക്കാറിന്റെ നടപടി പ്രയസപ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം കുറിപ്പില്‍ പറഞ്ഞു. മിഷ്‌നറീസ് ഓഫ് ചാരിറ്റിയിലെ സഹായത്തെ ആശ്രയിക്കുന്നവരും അതിനുവേണ്ടി ജോലിചെയ്യുന്നവരുമായ ആളുകളാണ് പ്രയാസപ്പെടുന്നത്. മിഷ്‌നറീസ് ഓഫ് ചാരിറ്റിയുടെ കന്യാസ്ത്രീകളും അച്ചന്മാരും കുഷ്ടരോഗികള്‍ അടക്കമുള്ള ആയിരങ്ങളെയാണ് സഹായിക്കുന്നത്. ക്രിസ്ത്യന്‍ സമുദായത്തിനും അവരുടെ സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും നേരെനടക്കുന്ന ആക്രമണങ്ങള്‍ അപലപനീയമാണ് അദ്ദേഹം പറഞ്ഞു. ചാരിറ്റിയുടെ മറവില്‍ ക്രിസ്തുമതത്തിലേക്ക് ആളുകളെ ചേര്‍ക്കുന്നു എന്ന വാദം തങ്ങളുടെ ആക്രമണങ്ങളെ ന്യായീകരിക്കാന്‍ വേണ്ടി പറയുന്നതാണെന്നും ഫോ.ഡൊമിനിക് ഗോമസ് പറഞ്ഞു.

Next Story

RELATED STORIES

Share it