Sub Lead

ഡല്‍ഹി മെട്രോയില്‍ സ്ത്രീകളുടെ സൗജന്യ യാത്രക്ക് ഇടങ്കോലിട്ട് കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി മെട്രോയില്‍ സ്ത്രീകള്‍ക്ക് പൂര്‍ണമായും സൗജന്യ യാത്ര അനുവദിച്ചു കൊണ്ടുള്ള കെജരിവാള്‍ സര്‍ക്കാര്‍ തീരുമാനത്തിനാണ് കേന്ദ്രസര്‍ക്കാര്‍ ഇടങ്കോലിട്ടത്.കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയിലാണ് മെട്രോയിലെ സ്ത്രീകളുടെ സൗജന്യ യാത്രക്ക് അനുമതി നിഷേധിച്ച കാര്യം വ്യക്തമാക്കിയത്.

ഡല്‍ഹി മെട്രോയില്‍ സ്ത്രീകളുടെ സൗജന്യ യാത്രക്ക് ഇടങ്കോലിട്ട് കേന്ദ്ര സര്‍ക്കാര്‍
X

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള അരവിന്ദ് കെജരിവാള്‍ സര്‍ക്കാരിന്റെ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ റെഡ് സിഗ്നല്‍. ഡല്‍ഹി മെട്രോയില്‍ സ്ത്രീകള്‍ക്ക് പൂര്‍ണമായും സൗജന്യ യാത്ര അനുവദിച്ചു കൊണ്ടുള്ള കെജരിവാള്‍ സര്‍ക്കാര്‍ തീരുമാനത്തിനാണ് കേന്ദ്രസര്‍ക്കാര്‍ ഇടങ്കോലിട്ടത്.കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയിലാണ് മെട്രോയിലെ സ്ത്രീകളുടെ സൗജന്യ യാത്രക്ക് അനുമതി നിഷേധിച്ച കാര്യം വ്യക്തമാക്കിയത്.

ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനില്‍ 50 ശതമാനം ഓഹരികള്‍ സംസ്ഥാന സര്‍ക്കാറിനും 50 ശതമാനം കേന്ദ്രസര്‍ക്കാറിനുമാണ്. നിലവില്‍ മെട്രോയില്‍ ആര്‍ക്കും സൗജന്യ യാത്ര അനുവദിക്കേണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ ജൂണിലാണ് മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍, തീരുമാനത്തിനെതിരെ ഡല്‍ഹി മെട്രോ മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ രംഗത്തെത്തിയിരുന്നു.

Next Story

RELATED STORIES

Share it