Sub Lead

റഷ്യന്‍ ചരക്ക് കപ്പല്‍ ഫ്രാന്‍സ് പിടിച്ചെടുത്തു

ഇംഗ്ലീഷ് ചാനലില്‍ വച്ചാണ് ബാള്‍ട്ട് ലീഡര്‍ എന്ന ചരക്കുകപ്പല്‍ ഫ്രാന്‍സ് പിടിച്ചെടുത്തത്.

റഷ്യന്‍ ചരക്ക് കപ്പല്‍ ഫ്രാന്‍സ് പിടിച്ചെടുത്തു
X
പാരിസ്: റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിനെതിരേ യൂറോപ്യന്‍ യൂണിയന്‍ ഉപരോധം ഏര്‍പ്പെടുത്തിയ റഷ്യന്‍ കമ്പനിയുടേതെന്ന് സംശയിക്കുന്ന ഒരു കപ്പല്‍ ഫ്രഞ്ച് കടല്‍ പോലിസ് പിടിച്ചെടുത്തതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇംഗ്ലീഷ് ചാനലില്‍ വച്ചാണ് ബാള്‍ട്ട് ലീഡര്‍ എന്ന ചരക്കുകപ്പല്‍ ഫ്രാന്‍സ് പിടിച്ചെടുത്തത്. ഫ്രാന്‍സില്‍ നിന്ന് റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലേക്ക് പോകുന്ന ചരക്കുകപ്പലിനെയാണ് ഫ്രഞ്ച് കസ്റ്റംസ് വിഭാഗവും നാവിക സംഘവും ചേര്‍ന്ന് പിടിച്ചെടുത്തത്. യുക്രെയ്‌ന് ആയുധം നല്‍കുമെന്ന് നേരത്തെ തന്നെ ഫ്രാന്‍സ് അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it