Sub Lead

കൊങ്കൺ പാതയിൽ മഴയും മണ്ണിടിച്ചിലും; നാല് ട്രെയിനുകൾ റദ്ദാക്കി

നാളെ മുതല്‍ ഈ മാസം 20 വരെയാണ് സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്.

കൊങ്കൺ പാതയിൽ മഴയും മണ്ണിടിച്ചിലും; നാല് ട്രെയിനുകൾ റദ്ദാക്കി
X

തിരുവനന്തപുരം: കൊങ്കണ്‍ റെയില്‍വേ പാതയില്‍ തുടര്‍ച്ചയായ മഴയും മണ്ണിടിച്ചിലും ഉണ്ടായതിനെത്തുടര്‍ന്ന് നാല് ട്രെയിനുകള്‍ റദ്ദാക്കി. നാളെ മുതല്‍ ഈ മാസം 20 വരെയാണ് സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്. നാല് ട്രെയിനുകള്‍ വഴി തിരിച്ചുവിടുമെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്.

റദ്ദാക്കിയ ട്രെയിനുകള്‍:

തിരുവനന്തപുരം ലോക്മാന്യതിലക് നേത്രാവതി എക്സ്പ്രസ്, ലോക്മാന്യ തിലക്-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസും ആഗസ്ത്് 20 വരെ പൂര്‍ണമായി റദ്ദാക്കി. ന്യൂഡല്‍ഹി-തിരുവനന്തപുരം രാജധാനി സ്പെഷ്യല്‍ ട്രെയിന്‍ അഗസ്ത്് 9, 11, 12, 16, 18 തീയതികളിലും തിരുവനന്തപുരം-ന്യൂഡല്‍ഹി രാജധാനി ആഗസ്ത് 11, 13, 14, 18, 20 തീയതികളിലും റദ്ദാക്കി

വഴി തിരിച്ചുവിടുന്നവ:

എറണാകുളം-നിസാമുദ്ദീന്‍ മംഗള പ്രതിദിന സ്പെഷ്യല്‍ ട്രെയിന്‍, നിസാമുദ്ദീന്‍-എറണാകുളം മംഗള, നിസാമുദ്ദീന്‍-എറണാകുളം തുരന്തോ പ്രതിവാര ട്രെയിന്‍, എറണാകുളം-നിസാമുദ്ദീന്‍ തുരന്തോ പ്രതിവാര ട്രെയിന്‍ എന്നിവ ആഗസ്ത് 9 മുതല്‍ 20 വരെ പനവേല്‍- പൂനെ വഴി തിരിച്ചുവിടും. കൂടുതല്‍ സംശയങ്ങള്‍ക്ക് 138 ല്‍ ബന്ധപ്പെടാം






Next Story

RELATED STORIES

Share it