Sub Lead

ഖത്തറില്‍ യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ നാല് മലയാളികള്‍ക്ക് വധശിക്ഷ

ഖത്തറില്‍ യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ നാല് മലയാളികള്‍ക്ക് വധശിക്ഷ
X

ദോഹ: ഖത്തറില്‍ കവര്‍ച്ചയ്ക്കായി യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ നാല് മലയാളികള്‍ക്ക് വധശിക്ഷ. സ്വര്‍ണവും പണവും തട്ടിയെടുക്കുന്നതിനായി യെമന്‍ പൗരനെ കൊലപ്പെടുത്തിയ പ്രമാദമായ കേസില്‍ നിരവധി മലയാളികള്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നു. കേസില്‍ ഖത്തര്‍ ക്രിമിനല്‍ കോടതിയാണ് വധ ശിക്ഷ വിധിച്ചത്. വിധിപ്പകര്‍പ്പ് നാളെ ലഭിച്ചാല്‍ മാത്രമേ വിശദാംശങ്ങള്‍ ലഭ്യമാവുകയുള്ളൂ.

അതേസമയം, കൊലപാതകവുമായി നേരിട്ടു ബന്ധമില്ലാതെ പ്രതിചേര്‍ക്കപ്പെട്ടിരുന്ന മിക്കവരെയും കോടതി വെറുതെ വിട്ടിട്ടുണ്ട്. നിരപരാധികളെന്ന് ബോധ്യപ്പെട്ട 12 മലയാളികള്‍ക്ക് അഡ്വ. നിസാര്‍ കോച്ചേരിയാണ് സൗജന്യ നിയമസഹായം ലഭ്യമാക്കിയത്. കൊലപാതകത്തെ കുറിച്ച് അറിഞ്ഞിട്ടും പോലിസില്‍ അറിയിക്കാതെ കളവ് മുതല്‍ കൈവശം വച്ചു, തങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് പണം നാട്ടിലേക്കയക്കാന്‍ സഹായിച്ചു തുടങ്ങിയവയാണ് ഇവര്‍ക്കെതിരായ കുറ്റം. പ്രതികളെ വിമാനത്താവളത്തില്‍ എത്തിച്ചവര്‍ ഉള്‍പ്പെടെ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നു. കേസില്‍ നിരപരാധികളായ മലയാളികളെ വെറുതെ വിട്ടതില്‍ സന്തോഷമുണ്ടെന്ന് അഡ്വ. നിസാര്‍ കോച്ചേരി പറഞ്ഞു. കഴിഞ്ഞ ജൂണിലാണ് കേസിനാസ്പദമായ സംഭവം.

Four Keralites sentenced to death for killing Yemeni citizen in Qatar




Next Story

RELATED STORIES

Share it