കൊച്ചുമകളെ പീഡിപ്പിച്ചെന്ന കേസ്: ഉത്തരാഖണ്ഡ് മുന്‍ മന്ത്രി ജീവനൊടുക്കി
വീടിനു സമീപം നിര്‍മിച്ച വെള്ള ടാങ്കില്‍ കയറി സ്വയം വെടിവെടിവയ്ക്കുകയായിരുന്നു. തന്റെ മകളെ പീഡിപ്പിച്ചെന്നാരോപിച്ച്, മരുമകള്‍ പരാതിനല്‍കി മൂന്നു ദിവസത്തിന് ശേഷമാണ് സംഭവം. ബഹുഗുണയ്‌ക്കെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു.

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് മുന്‍ മന്ത്രി രാജേന്ദ്ര ബഹുഗുണയെ (59) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വീടിനു സമീപം നിര്‍മിച്ച വെള്ള ടാങ്കില്‍ കയറി സ്വയം വെടിവെടിവയ്ക്കുകയായിരുന്നു. തന്റെ മകളെ പീഡിപ്പിച്ചെന്നാരോപിച്ച്, മരുമകള്‍ പരാതിനല്‍കി മൂന്നു ദിവസത്തിന് ശേഷമാണ് സംഭവം. ബഹുഗുണയ്‌ക്കെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു.
സംഭവത്തിന് മുമ്പ്, 112 എന്ന അടിയന്തര നമ്പറില്‍ പോലിസിനെ വിളിച്ച് ആത്മഹത്യ ചെയ്യാന്‍ പോവുകയാണന്ന് അദ്ദേഹം അറിയിച്ചിരുന്നു. പോലിസ് വീട്ടിലെത്തുമ്പോഴേക്കും ബഹുഗുണ ടാങ്കിന് മുകളില്‍ കയറിയിരുന്നു. പോലിസ് എത്തി താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ആളുകള്‍ നോക്കിനില്‍ക്കേ തോക്കെടുത്ത് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു.
കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന രാജേന്ദ്ര ബഹുഗുണ 2004-05 കാലത്ത് എന്‍ ഡി തിവാരി മന്ത്രിസഭയില്‍ ഗതാഗത സഹമന്ത്രിയായിരുന്നു.
കൊച്ചുമകളെ പീഡിപ്പിച്ച കേസിന് പുറമെ മറ്റൊരു കേസ് കൂടി ഇയാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തന്നോട് മോശമായി പെരുമാറിയെന്ന് കാണിച്ച് അയല്‍വാസിയായ സ്ത്രീ നല്‍കിയ പരാതിയിലാണ് കേസ്. ഭീഷണിപ്പെടുത്തിയെന്നും അക്രമിച്ചെന്നും അയല്‍വാസി ആരോപിച്ചിട്ടുണ്ട്. ഇതിനിടെ ആത്മഹത്യാ പ്രേരണയ്ക്ക് രാജേന്ദ്ര ബഹുഗുണയുടെ മരുമകളുടെ പേരിലും കേസെടുത്തു.
RELATED STORIES
ജോര്ദാനില് വിഷവാതക ദുരന്തം; 10 മരണം, 250 ലധികം പേര് ആശുപത്രിയില്...
27 Jun 2022 7:05 PM GMTമഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധി: ഉദ്ധവ് താക്കറെ രണ്ടുതവണ...
27 Jun 2022 6:49 PM GMTസുപ്രീംകോടതിയിലും ആര്എസ്എസ് പിടിമുറുക്കി: എം എ ബേബി
27 Jun 2022 6:29 PM GMTവിഎച്ച്പി ബാലാശ്രമത്തില് നിന്ന് നാലു കുട്ടികളെ കാണാതായി
27 Jun 2022 6:01 PM GMT'ക്ലിഫ് ഹൗസിലെ ഗോശാല, 'പിണറായ് ജി!. വന്ദേ ഗോമാതരം'; മുഖ്യമന്ത്രിക്ക്...
27 Jun 2022 5:31 PM GMT'സത്യത്തിന്റെ ഒരു ശബ്ദത്തെ തടവിലിട്ടാല് ആയിരം ശബ്ദങ്ങള് ഉയരും'; ...
27 Jun 2022 5:03 PM GMT