Sub Lead

സിഎഎ വിരുദ്ധ പ്രഭാഷണത്തിനെത്തിയ മുന്‍ ഐജിയെ അലിഗഡില്‍ പോലിസ് തടഞ്ഞു

പൗരത്വ നിയമം പാസാക്കിയതില്‍ പ്രതിഷേധിച്ച് അബ്ദുര്‍റഹ്മാന്‍ 2019 ഡിസംബറിലാണ് ഐജിപി സ്ഥാനമൊഴിഞ്ഞത്

സിഎഎ വിരുദ്ധ പ്രഭാഷണത്തിനെത്തിയ മുന്‍ ഐജിയെ അലിഗഡില്‍ പോലിസ് തടഞ്ഞു
X

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ പ്രസംഗിക്കാന്‍ അലിഗഡ് സര്‍വകലാശാലയിലെത്തിയ മുന്‍ ഐജിയെ അലിഗഡില്‍ പോലിസ് തടഞ്ഞ് തിരിച്ചയച്ചു. മുന്‍ സ്‌പെഷ്യല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലിസ്(ഐജിപി) അബ്ദുര്‍റഹ്മാനെയാണ് ഞായറാഴ്ച അലിഗഡ് മുസ് ലിം സര്‍വകലാശാലയില്‍ പ്രസംഗിക്കാനെത്തുന്നതിനിടെ ലോധയില്‍ വച്ച് തടഞ്ഞ് ഡല്‍ഹിയിലേക്ക് തിരിച്ചയച്ചത്. സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവയെ കുറിച്ചുള്ള പരിപാടിയില്‍ അലിഗഡ് മുസ് ലിം യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥി യൂനിയനായിരുന്നു പരിപാടി സംഘടിപ്പിച്ചത്. വിദ്യാര്‍ഥികളുടെ ക്ഷണം അനുസരിച്ച് ഡല്‍ഹിയില്‍നിന്ന് അലിഗഡിലേക്കു പോവുന്നതിനിടെ, ഖേരയിലെത്തിയപ്പോഴാണ് പോലിസ് സമീപിച്ചതെന്ന് അബ്ദുര്‍റഹ്മാന്‍ പറഞ്ഞു. അവിടേക്ക് പോയാല്‍ ചെറിയ പ്രശ്‌നമുണ്ടെന്നും റിസ്‌ക് ഏറ്റെടുക്കേണ്ടി വരുമെന്നും പോലിസ് പറഞ്ഞു. അവരുടെ അപേക്ഷ മുഖവിലയ്‌ക്കെടുത്ത് ഞാന്‍ ഡല്‍ഹിയിലേക്ക് തിരിച്ചുപോവുകയായിരുന്നു. എന്നാല്‍,

അബ്ദുര്‍ റഹ്മാനെ സര്‍വകലാശാലയിലേക്ക് ക്ഷണിക്കുകയും അദ്ദേഹം പിന്‍മാറുകയുമായിരുന്നു.വിവരം ലഭിച്ചപ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തെ യാത്രാമധ്യേ പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. അദ്ദേഹം ഞങ്ങളോട് സമ്മതിച്ചതിനിലാണ് തിരിച്ചയച്ചതെന്നും പോലിസ് പറഞ്ഞു. പൗരത്വ നിയമം പാസാക്കിയതില്‍ പ്രതിഷേധിച്ച് അബ്ദുര്‍റഹ്മാന്‍ 2019 ഡിസംബറിലാണ് ഐജിപി സ്ഥാനമൊഴിഞ്ഞത്.

പൗരത്വ ഭേദഗതി നിയമം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് തുറന്ന കത്തില്‍ റഹ്മാന്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം പാര്‍ലമെന്റ് പാസാക്കിയ ബില്ലിനെ അദ്ദേഹം അപലപിക്കുകയും ചെയ്തിരുന്നു. നിസ്സഹകരണത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍, സേവനത്തില്‍ തുടരേണ്ടതില്ലെന്നും അതിനാല്‍ നാളെ മുതല്‍ ഓഫിസില്‍ പോവേണ്ടതില്ലെന്നും ഞാന്‍ തീരുമാനിച്ചു. ഒടുവില്‍ ഞാന്‍ സേവനം ഉപേക്ഷിക്കുകയാണ്. സേവനത്തില്‍ തുടരാനും ദരിദ്രരായ ജനങ്ങള്‍ക്ക് നീതി നല്‍കാനും ആവശ്യപ്പെടുന്നവരോട് ഞാന്‍ ക്ഷമാപണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.






Next Story

RELATED STORIES

Share it