സിപിഎം മുന്‍ എംഎല്‍എ ജോര്‍ജ്ജ് എം തോമസിനെ സസ്‌പെന്‍ഡ് ചെയ്തു
കോഴിക്കോട്: സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച പരാതിയില്‍ തിരുവമ്പാടി മുന്‍ എംഎല്‍എയും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ജോര്‍ജ് തോമസിനെ സിപിഎം സസ്‌പെന്‍ഡ് ചെയ്തു. ഒരു വര്‍ഷത്തേക്കാണ് സസ്‌പെന്‍ഷന്‍. ഇതിനുപുറമെ, പോഷക സംഘടനകള്‍ അടക്കമുള്ളവയുടെ ഭാരവാഹിത്വത്തില്‍ നിന്നു നീക്കാനും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. കോഴിക്കോട് ജില്ലാ കമ്മിറ്റിയിലെ ഒരു വിഭാഗം നല്‍കിയ ശുപാര്‍ശയെ തുടര്‍ന്നാണ് നടപടി. സാമ്പത്തിക ക്രമക്കേടും പാര്‍ട്ടി അച്ചടക്കം ലംഘിച്ചുള്ള പ്രവര്‍ത്തനങ്ങളുമാണ് നടപടിക്ക് കാരണം. പരാതിയില്‍ പറയുന്ന പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ജോര്‍ജ് എം തോമസിന്റെ ഭാഗത്തു നിന്ന് ഉണ്ടായതായി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. ജില്ലാ നേതൃത്വത്തിനു നല്‍കിയ പരാതിയില്‍ നടപടിയില്ലാത്തതിനെ തുടര്‍ന്ന് സംസ്ഥാന നേതൃത്വത്തിനു നേരിട്ടു നല്‍കിയ പരാതിയിലാണ് അന്വേഷണം നടത്തിയത്.
RELATED STORIES
ഇറാഖില്‍ സ്വവര്‍ഗ ബന്ധം ഇനി 15 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന...
28 April 2024 10:34 AM GMTപ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരായ വിമര്‍ശനം; ബിജെപി മുന്‍...
28 April 2024 10:25 AM GMTഡല്‍ഹി പിസിസി അധ്യക്ഷന്‍ അരവിന്ദര്‍ സിങ് ലവ്ലി രാജിവച്ചു
28 April 2024 7:39 AM GMTമുസ് ലിം സ്ഥാനാര്‍ഥിയില്ല'; പ്രചാരണസമിതിയില്‍ നിന്ന് രാജിവച്ച്...
27 April 2024 5:52 PM GMTഅജ്മീറില്‍ പള്ളിയില്‍ക്കയറി ഇമാമിനെ തല്ലിക്കൊന്നു
27 April 2024 9:54 AM GMTലൈംഗികാതിക്രമ പരാതിയില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്...
27 April 2024 9:00 AM GMT