Sub Lead

ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ അന്തരിച്ചു

ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ അന്തരിച്ചു
X

തിരുവനന്തപുരം: വര്‍ക്കല ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ (99) അന്തരിച്ചു. വര്‍ക്കല ശ്രീ നാരായണ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ശിവഗിരി പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവച്ചശേഷം ഇന്ന് വൈകീട്ട് 5 മണിക്ക് ശിവഗിരിയില്‍ സമാധിയിരുത്തുമെന്ന് മഠം അധികൃതര്‍ അറിയിച്ചു. ദീര്‍ഘകാലം ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് അധ്യക്ഷനായിരുന്നു സ്വാമി പ്രകാശാനന്ദ.

രണ്ടുവര്‍ഷത്തോളം ആരോഗ്യപരമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് വര്‍ക്കല ശ്രീ നാരായണ മിഷന്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 1995-97 കാലഘട്ടത്തിലും 2006 മുതല്‍ 2016വരെയും പ്രസിന്റായിരുന്നു. 1970ലും 1977ലും ജനറല്‍ സെക്രട്ടറിയായി. 22ാാം വയസില്‍ സ്വാമി ശങ്കരാനന്ദയുടെ ശിഷ്യനായാണ് ശിവഗിരിയിലെത്തുന്നത്. 35ാാം വയസില്‍ സന്യാസദീക്ഷ സ്വീകരിച്ചു. പ്രകാശാനന്ദ പ്രസിന്റായിരുന്നപ്പോഴാണ് ശിവഗിരി ബ്രഹ്മ വിദ്യാലയം സ്ഥാപിച്ചത്. അദ്ദേഹം പ്രസിന്റായിരുന്നപ്പോഴാണ് ശിവഗിരി തീര്‍ഥാടനം പ്ലാറ്റിനം ആഘോഷവും ദൈവദശകം ശതാബ്ദി ആഘോഷവും നടന്നത്. പിറവന്തൂര്‍ കളത്താരടി തറവാട്ടിലാണ് ജനനം.

Next Story

RELATED STORIES

Share it