Sub Lead

ദേവേന്ദ്ര ഫഡ്‌നാവിസിന് കൊവിഡ്

ദേവേന്ദ്ര ഫഡ്‌നാവിസിന് കൊവിഡ്
X

മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിന് കൊവിഡ്. ഫഡ്നാവിസ് തന്നെയാണ് രോഗം സ്ഥിരീകരിച്ച് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി സമ്പര്‍ക്കത്തിലേര്‍പെട്ട എല്ലാവരോടും നിരീക്ഷണത്തില്‍ പ്രവേശിക്കണമെന്നും അദ്ദേഹം അറിയിച്ചു.

ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ വോട്ടെടുപ്പ് പ്രചാരണത്തിന്റെ ചുമതല ഫഡ്നാവിസിനാണ്. 'ലോക്ഡൗണ്‍ തുടങ്ങിയത് മുതല്‍ ഞാന്‍ എല്ലാ ദിവസം പ്രവര്‍ത്തിക്കുകയായിരുന്നു. ഇപ്പോള്‍ ഒരു ഇടവേള എടുത്ത് വിശ്രമിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നതെന്ന് തോന്നുന്നു.' ഫഡ്നാവിസ് ട്വീറ്റ് ചെയ്തു.ഇന്ന് നടത്തിയ പരിശോധനയിലാണ് ഫഡ്‌നാവിസിന് കൊവിഡ് സ്ഥിരീകരിച്ചത്. ഒക്ടോബര്‍ 28നാണ് ബിഹാറില്‍ ആദ്യ ഘട്ട വേട്ടടുപ്പ് നടക്കുന്നത്.







Next Story

RELATED STORIES

Share it