Sub Lead

അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് ഗുരുതരാവസ്ഥയില്‍

അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് ഗുരുതരാവസ്ഥയില്‍
X

ന്യൂഡല്‍ഹി: അസം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗോയ് ഗുരുതരാവസ്ഥയില്‍. നേരത്തേ കൊവിഡ് ബാധിച്ചിരുന്നെങ്കിലും പിന്നീട് രോഗം മാറിയിരുന്നു. ഇപ്പോള്‍ അവശത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഗുവാഹത്തി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. 86ാരനായ തരുണ്‍ ഗൊഗോയിയുടെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ട നിലയിലാണ്. ആരോഗ്യനില സംബന്ധിച്ച് 24 മണിക്കൂറിനു ശേഷമേ പുതിയ വിവരങ്ങള്‍ നല്‍കാനാകൂവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

അസമിലെ ജോര്‍ഹട്ട് മണ്ഡലത്തെയും പിന്നീട് കലിയബോര്‍ മണ്ഡലത്തെയും പ്രതിനിധീകരിച്ച് ഏറെക്കാലം എംപിയായിരുന്നു തരുണ്‍ ഗൊഗോയിക്ക് 1976ല്‍ അടിയന്തരാവസ്ഥക്കാലത്താണ് എഐസിസിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. പിന്നീട് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായപ്പോള്‍ എഐസിസി ജനറല്‍ സെക്രട്ടറിയായി. നരസിംഹറാവുവിന്റെ മന്ത്രിസഭയില്‍ സ്വതന്ത്രചുമതലയുള്ള കേന്ദ്രസഹമന്ത്രിയായും സേവനമനുഷ്ഠിച്ചു.

2001ല്‍ തിതബാര്‍ മണ്ഡലത്തില്‍ നിന്നു ജയിച്ച ഗൊഗോയ് അസം മുഖ്യമന്ത്രിയായി. പിന്നീട് മൂന്ന് തവണ തുടര്‍ച്ചയായി അസമിന്റെ മുഖ്യമന്ത്രിയായി. 2014ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കുകയായിരുന്നു. പിന്നീട് അസമില്‍ ബിജെപിയാണ് അധികാരത്തിലെത്തിയത്. കോണ്‍ഗ്രസിന്റെ യുവനേതാവും കലിയബോര്‍ എംപിയുമായ ഗൗരവ് ഗൊഗോയ്, എംബിഎ ബിരുദധാരി ചന്ദ്രിമ ഗൊഗോയ് എന്നിവരാണ് മക്കള്‍. ഭാര്യ ഡോളി ഗൊഗോയ്.

Former Chief Minister of Assam tarun gogoi's health condition has turned critical

Next Story

RELATED STORIES

Share it