Sub Lead

'മുഖ്യമന്ത്രിയുടെ പേരുപറയാന്‍ നിര്‍ബന്ധിച്ചു'; ഇഡി സമ്മര്‍ദം ചെലുത്തിയെന്ന് സന്ദീപിന്റെ മൊഴി

ഇഡിക്കെതിരായ കേസുമായി ബന്ധപ്പെട്ട് സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി.

മുഖ്യമന്ത്രിയുടെ പേരുപറയാന്‍ നിര്‍ബന്ധിച്ചു; ഇഡി സമ്മര്‍ദം ചെലുത്തിയെന്ന് സന്ദീപിന്റെ മൊഴി
X

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരു പറയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിര്‍ബന്ധിച്ചെന്ന് പ്രതി സന്ദീപ് നായരുടെ മൊഴി. സര്‍ക്കാരിലെ മറ്റു ഉന്നതരുടെ പേരു പറയാനും സമ്മര്‍ദമുണ്ടായെന്നും, കസ്റ്റഡിയിലും ജയിലിലും വച്ച് സമ്മര്‍ദം ചെലുത്തിയെന്നും സന്ദീപിന്റെ മൊഴിയില്‍ പറയുന്നു.

ഇഡിക്കെതിരായ കേസുമായി ബന്ധപ്പെട്ട് സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ആണ് ചോദ്യം ചെയ്തത്. ഇഡിക്കെതിരായി രണ്ടു കേസുകളാണ് എടുത്തത്. മുഖ്യമന്ത്രിക്കെതിരേര മൊഴി നല്‍കാന്‍ ഇഡി സമ്മര്‍ദം ചെലുത്തിയെന്ന ആരോപണമാണ് പ്രധാനമായി അന്വേഷിച്ചത്. സന്ദീപ് നായരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തത് ഇഡി അറിയാതെയെന്നാണ് വിവരം. ഇഡി കേസിലാണ് സന്ദീപ് റിമാന്‍ഡിലുള്ളത്.

Next Story

RELATED STORIES

Share it