Sub Lead

'മുഖത്ത് മൂത്രമൊഴിച്ചു, ചെരിപ്പിലെ തുപ്പല്‍ നക്കാന്‍ പറഞ്ഞു'; യുപി പോലിസിന്റെ ക്രൂരത വിവരിച്ച് മുസ് ലിം വെല്‍ഡര്‍(വീഡിയോ)

ഫക്രുദ്ദീന്‍ താന്‍ പോലിസില്‍ നിന്നു നേരിട്ട പീഡനങ്ങള്‍ കരഞ്ഞുകൊണ്ട് വിശദീകരിക്കുന്ന വീഡിയോ മാധ്യമപ്രവര്‍ത്തകനായ ഉറൂജ് ഖാന്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടതോടെയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്.

മുഖത്ത് മൂത്രമൊഴിച്ചു, ചെരിപ്പിലെ തുപ്പല്‍ നക്കാന്‍ പറഞ്ഞു;   യുപി പോലിസിന്റെ ക്രൂരത വിവരിച്ച് മുസ് ലിം വെല്‍ഡര്‍(വീഡിയോ)
X

ലക്‌നോ: വെല്‍ഡിങ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവാവ് സമീപത്തെ ഹിന്ദു പെണ്‍കുട്ടിയോടൊപ്പം ഒളിച്ചോടിയതിനെ തുടര്‍ന്ന് വെല്‍ഡിങ് സ്ഥാപന ഉടമയ്ക്കു പോലിസിന്റെ ക്രൂരമര്‍ദ്ദനം. ഉത്തര്‍പ്രദേശിലെ ലക്‌നോയ്ക്കു സമീപം സലിംപൂര്‍ പിറ്റോറയില്‍ വെല്‍ഡിങ് സ്ഥാപനം നടത്തുന്ന ഫക്രുദ്ദീന്‍ അലി അഹമ്മദിനെയാണ് ലക്‌നോ പോലിസ് വംശീയാധിക്ഷേപം നടത്തുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്തത്. ഇക്കഴിഞ്ഞ ആഗസ്ത് 18 മുതല്‍ അയല്‍വാസിയായ ചോട്ടു കഷാപ്പ് തന്റെ ജോലിക്കാരനായ സുബൈറുമായുള്ള മകളുടെ ബന്ധത്തെക്കുറിച്ച് പരാതി നല്‍കിയതു മുതലാണ് ഫക്രുദ്ദീന്‍ അലി അഹമ്മദിനെ പോലിസ് പീഡിപ്പിക്കാന്‍ തുടങ്ങിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് തന്നെ പോലിസ് സ്‌റ്റേഷനില്‍ വിളിച്ചു പീഡിപ്പിക്കുകയായിരുന്നുവെന്ന് ക്ലാരിയന്‍ ഇന്ത്യയോട് ഫക്രുദ്ദീന്‍ അലി അഹ് മദ് പറഞ്ഞു.

'അവര്‍ എന്നെ ഒരുപാട് പീഡിപ്പിച്ചു. അവര്‍ എന്നില്‍ നിന്ന് പണം തട്ടിയെടുത്തു. എന്നെ ഭീഷണിപ്പെടുത്തി, മര്‍ദ്ദിച്ചു, പണം തട്ടിപ്പറിച്ചു. മുഖത്ത് മൂത്രമൊഴിച്ച ശേഷം ചെരുപ്പില്‍ തുപ്പി നക്കാന്‍ നിര്‍ബന്ധിച്ചു. എന്റെ താടിയില്‍ പിടിച്ചുവലിച്ചു. നമസ്‌കരിച്ച ശേഷം അവര്‍ എന്നെ കൈമുട്ടിന് പുറകില്‍ തല്ലി. അവരെന്നോട് വളരെ മോശമായാണ് പെരുമാറിയത്. താന്‍ എന്ത് കുറ്റമാണ് ചെയ്തതെന്നു ചോദിച്ച് കൈ കൂപ്പി അവരുടെ കാലില്‍ വീണു' ഫക്രുദ്ദീന്‍ അലി അഹ് മദ് പറഞ്ഞു.

'കാഠ്മുല്ല' എന്ന് വിളിച്ചും മറ്റു അധിക്ഷേപകരമായ വാക്കുകള്‍ ഉപയോഗിച്ചും അവര്‍ എന്ന വളരെയധികം അധിക്ഷേപിച്ചെന്ന് ഫക്രുദ്ദീന്‍ പറഞ്ഞു. അവര്‍ വീഞ്ഞ് കുടിക്കാന്‍ നിര്‍ബന്ധിച്ചു. എന്നോട് 79,000 രൂപ കൈക്കലാക്കി. 60000 രൂപ ഇന്‍സ്‌പെര്‍ക്കു കൊടുത്തു. അദ്ദേഹത്തെ സ്ഥലംമാറ്റിയപ്പോള്‍ പുതിയ ഇന്‍സ്‌പെക്ടര്‍ക്ക് 19000 രൂപ നല്‍കി. അദ്ദേഹം നേരിട്ട് പണം വാങ്ങിയില്ല. മൂന്നാമനായ രാജു എന്ന വ്യക്തിയിലൂടെയാണ് പണം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പോലിസ് പീഡനത്തെ തുടര്‍ന്ന് ഏറെ വിഷമം നേരിട്ട ഫക്രുദ്ദീന്‍ അലി അഹ്്മദ് കട അടച്ചപൂട്ടി. കുറച്ചുദിവസം ഉറങ്ങാന്‍ കഴിഞ്ഞില്ല. ഒരു മാസത്തിലേറെ പീഡനം തുടര്‍ന്നതായി ഫക്രുദ്ദീന്‍ പറയുന്നു. പള്ളിയില്‍ നിന്ന് ഫക്രുദ്ദീന്‍ കരയുന്നത് കണ്ട് ഒരു അഭിഭാഷകന്‍ ഇടപെട്ട ശേഷമാണ് പോലിസുകാര്‍ പിന്‍വാങ്ങിയത്. വിഷയത്തില്‍ പോലിസിന്റെ വിശദീകരണം തേടിയെങ്കിലും ലഭിച്ചില്ലെന്നു ക്ലാരിയന്‍ ഇന്ത്യ റിപോര്‍ട്ട് ചെയ്തു. ഫക്രുദ്ദീന്‍ താന്‍ പോലിസില്‍ നിന്നു നേരിട്ട പീഡനങ്ങള്‍ കരഞ്ഞുകൊണ്ട് വിശദീകരിക്കുന്ന വീഡിയോ മാധ്യമപ്രവര്‍ത്തകനായ ഉറൂജ് ഖാന്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടതോടെയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്.




Next Story

RELATED STORIES

Share it