ഭക്ഷ്യക്കിറ്റ് വിതരണം: മന്ത്രി കെ ടി ജലീലിനെതിരായ കേസ് നിലനില്ക്കില്ലെന്ന് വിജിലന്സ്

തിരുവനന്തപുരം: അനുമതിയില്ലാതെ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തെന്ന് ആരോപിച്ച് ഉന്നത വിദ്യഭ്യാസ മന്ത്രി മന്ത്രി കെ ടി ജലീലിനെതിരായ കേസ് നിലനില്ക്കില്ലെന്ന് വിജിലന്സ്. ഹരജിയില് വാദം കേള്ക്കുന്നതിനിടെയാണ് വിജിലന്സിന് വേണ്ടി ഹാജരായ അഭിഭാഷകന് കോടതിയില് മന്ത്രിക്കു ക്ലീന് ചിറ്റ് നല്കിയത്. യുഎഇ കോണ്സുലേറ്റ് വഴി നല്കിയ ഭക്ഷ്യക്കിറ്റ് കേന്ദ്ര-സംസ്ഥാന സര്ക്കാരുകളുടെ അനുമതിയില്ലാതെ മന്ത്രി കെ ടി ജലീല് വിതരണം ചെയ്തതില് അഴിമതിയുണ്ടെന്നും ഇക്കാര്യത്തില് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് കൊല്ലം സ്വദേശിയായ പൊതു പ്രവര്ത്തകന് തിരുവനന്തപുരം വിജിലന്സ് കോടതിയില് ഹരജി നല്കിയത്. ഇതില് സത്യവാങ്മൂലം സമര്പ്പിക്കാന് വിജിലന്സിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.
എന്നാല്, മന്ത്രിക്കെതിരായ ആരോപണങ്ങള് കേട്ടുകേള്വി മാത്രമാണെന്നും ആരോപണങ്ങളൊന്നും അഴിമതി നിരോധന വകുപ്പിനു കീഴില് വരുന്നതല്ലെന്നും വിജിലന്സിന് വേണ്ടി ഹാജരായ അഭിഭാഷകന് കോടതിയില് പറഞ്ഞു. അതിനാല്തന്നെ പ്രോസിക്യൂഷന് അനുമതി നല്കാന് സാധിക്കില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാല് ഗവര്ണറില് നിന്നു തനിക്ക് പ്രോസിക്യൂഷന് അനുമതി വാങ്ങാന് സാവകാശം നല്കണമെന്ന് ഹരജിക്കാരന് ആവശ്യപ്പെട്ടു. കേസ് അഴിമതി വിരുദ്ധ നിയമത്തിന് കീഴില് വരുന്നതാണോ എന്ന് അറിയാനായി അടുത്ത മാസം 30നു വാദം കേള്ക്കാനായി മാറ്റി. കണ്സ്യൂമര് ഫെഡിന്റെ സഹായത്തോടെയാണ് ഭക്ഷ്യവസ്തുക്കള് വിതരണം ചെയ്തത് എന്നതിനാല് അവരെയും അന്വേഷണ പരിധിയില് ഉള്പ്പെടുത്തണമെന്ന് ഹരജിക്കാരന് ആവശ്യപ്പെട്ടിരുന്നു.
Food kit distribution: Vigilance says case against Minister KT Jaleel will not stand
RELATED STORIES
എംഎൻഎസിന്റെ ഭീഷണി: ഔറംഗസേബ് സ്മൃതി കുടീരം അടച്ചു
20 May 2022 1:05 AM GMTവിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു
20 May 2022 12:52 AM GMTഅനധികൃത പണമിടപാട്: യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില് മൂന്ന് പേര്...
19 May 2022 7:24 PM GMT1991ലെ ആരാധനാലയ നിയമത്തോടെ വിവാദങ്ങള്ക്കിടമില്ലതായി; ഗ്യാന്വാപി...
19 May 2022 7:19 PM GMTടെറസില് നിന്ന് വീണ് യുവാവ് മരിച്ച സംഭവം: സുഹൃത്തുക്കളായ മൂന്നു പേര്...
19 May 2022 6:55 PM GMTഡല്ഹിയില് 13കാരിയെ കൂട്ടബലാത്സംഗംചെയ്തു; കൗമാരക്കാരന് ഉള്പ്പെടെ...
19 May 2022 6:25 PM GMT