Sub Lead

ഫോക്കസ് മാളില്‍ നടന്നത് മോഷണം തന്നെ; എന്‍ഐടി അധ്യാപകന്റെ സിസിടിവി ദ്യശ്യം പോലിസിന് കൈമാറിയെന്ന് ഉടമകള്‍ (വീഡിയോ)

എന്‍ഐടിയിലെ സാങ്കേതിക വിഭാഗം ജീവനക്കാരനും അധ്യാപകനുമായ ഇയാള്‍ മൊബൈലില്‍ സംസാരിച്ചുകൊണ്ട് അബദ്ധത്തില്‍ പുറത്തേക്ക് പോയതാണെന്നായിരുന്നു വാദം. എന്നാല്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നുമെടുത്ത സാധനങ്ങളുമായി ഇയാള്‍ പുറത്തുകടക്കുമ്പോള്‍ കയ്യില്‍ മൊബൈല്‍ ഇല്ലായിരുന്നുവെന്നു പോലിസിന് നല്‍കിയ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഫോക്കസ് മാളില്‍ നടന്നത് മോഷണം തന്നെ;  എന്‍ഐടി അധ്യാപകന്റെ സിസിടിവി ദ്യശ്യം പോലിസിന് കൈമാറിയെന്ന് ഉടമകള്‍ (വീഡിയോ)
X

കോഴിക്കോട്: കോഴിക്കോട് ഫോക്കസ് മാളിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടന്നത് മോഷണമാണെന്ന് മാള്‍ അധികൃതര്‍ വ്യക്തമാക്കി. തങ്ങളുടെ വാദം തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലിസിന് കൈമാറിയതായി ഫോക്കസ് മാള്‍ ഉടമകളില്‍ ഒരാള്‍ തേജസ് ന്യൂസിനോട് പറഞ്ഞു. എന്‍ഐടി അധ്യാപകനായ പ്രശാന്ത് ഗുപ്തക്ക് എതിരേയാണ് രണ്ടു ദിവസം മുന്‍പ് മോഷണ ആരോപണം ഉയര്‍ന്നത്. മാളിലെ ജീവനക്കാര്‍ കൈയോടെ പിടികൂടിയപ്പോള്‍ മാപ്പ് പറഞ്ഞ ഇയാള്‍ പുറത്തിറങ്ങിയതിന് ശേഷം മാളിലെ ജീവനക്കാര്‍ക്കെതിരെ വ്യാജ പരാതി നല്‍കുകയായിരുന്നെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. ഇതോടെയാണ് സിസിടിവി ദൃശ്യങ്ങള്‍ അടക്കം പോലിസിന് കൈമാറിയത്.


എന്‍ഐടിയിലെ സാങ്കേതിക വിഭാഗം ജീവനക്കാരനും അധ്യാപകനുമായ ഇയാള്‍ മൊബൈലില്‍ സംസാരിച്ചുകൊണ്ട് അബദ്ധത്തില്‍ പുറത്തേക്ക് പോയതാണെന്നായിരുന്നു വാദം. എന്നാല്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നുമെടുത്ത സാധനങ്ങളുമായി ഇയാള്‍ പുറത്തുകടക്കുമ്പോള്‍ കയ്യില്‍ മൊബൈല്‍ ഇല്ലായിരുന്നുവെന്നു പോലിസിന് നല്‍കിയ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

മാത്രമല്ല, നേരത്തെയും ഇതേ വ്യക്തി ഇപ്രകാരം വിലകൂടിയ കോസ്‌മെറ്റിക് സാധനങ്ങള്‍ എടുത്തു സ്ഥലം വിട്ടതിന്റെ ദൃശ്യങ്ങളും മാള്‍ അധികൃതരുടെ കൈയ്യിലുണ്ട്. ഇക്കാരണത്താല്‍ ഇയാളെ സെക്യുരിറ്റിക്കാര്‍ പ്രത്യേകം നിരീക്ഷിക്കുന്നുണ്ടായിരുന്നു. അതിനാല്‍ ഇയാള്‍ പുറത്തു കടന്ന ഉടനെ സെക്യൂരിറ്റിയുടെ പിടിയില്‍ പെടുകയായിരുന്നു. ഇതോടെ ഇയാള്‍ മാപ്പ് പറയുകയും പോലിസില്‍ ഏല്‍പ്പിക്കരുതെന്നു അപേക്ഷിക്കുകയുമായിരുന്നു. കേസായാല്‍ തന്റെ ജോലി പോകുമെന്നും എന്‍ഐടിയില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്നും പറഞ്ഞു ഇയാള്‍ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറായി എന്ന് ഹൈപ്പര്‍ മാര്‍ക്കറ്റ് മാനേജ്‌മെന്റ് അറിയിച്ചു.

മാത്രമല്ല, പേഴ്‌സും മൊബൈലും എല്ലാം ജാമ്യമായി ഇയാള്‍ തന്നെ ഹൈപര്‍ മാര്‍ക്കറ്റ് ഓഫിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. എടിഎം കാര്‍ഡില്‍ നിന്ന് പണം ട്രാന്‍സ്ഫര്‍ ചെയ്തു കൊടുത്തതും ഇയാള്‍ തന്നെയാണ്. എന്നാല്‍ ഇയാള്‍ എടുത്ത സാധനങ്ങളുടെ വിലയേക്കാള്‍ വലിയ തുക ഹൈപ്പര്‍ ജീവനക്കാര്‍ ഇയാളില്‍ നിന്നും വാങ്ങുകയുണ്ടായി. ഇത് സംബന്ധിച്ചു ചോദിച്ചപ്പോള്‍ അത് പിറ്റേന്ന് വന്നു മുഴുവന്‍ സാധങ്ങളും വാങ്ങി ക്ലിയര്‍ ചെയ്തു കൊള്ളാമെന്നും പോലിസില്‍ അറിയിക്കാതിരുന്നാല്‍ മാത്രം മതിയെന്നും അതുവരെ നിങ്ങള്‍ക്ക് ഉറപ്പിനായി ഇവിടെ ഇരിക്കട്ടെയെന്നും ഇയാള്‍ തന്നെ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സ്റ്റാഫ് വാങ്ങി വച്ചതാണെന്നും മാനേജ്‌മെന്റ് അറിയിച്ചു.

സംഭവസ്ഥലത്തു നിന്ന് പ്രശ്‌നം പറഞ്ഞു തീര്‍ത്തു നഷ്ടപരിഹാരം നല്‍കി പോയത് മൂലമാണ് തങ്ങള്‍ പോലിസില്‍ പരാതിപ്പെടാതിരുന്നതെന്നു മാനേജ്‌മെന്റ് വക്താവ് പറഞ്ഞു. പുറത്തുപോയ ശേഷം ഇയാള്‍ പോലിസില്‍ മാളിലെ ജീവനക്കാര്‍ക്കെതിരെ വ്യാജ പരാതി നല്‍കുകയായിരുന്നു. ഇയാളുടെ മാനം കാക്കണമെന്ന അപേക്ഷ മാനിച്ച തങ്ങള്‍ ചതിയില്‍ പെടുകയായിരുന്നുവെന്നും ഹൈപ്പര്‍ അധികൃതര്‍ പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ പോലിസിന് കൈമാറിയിട്ടുണ്ട്. വാങ്ങിവച്ച തുകക്ക് കൃത്യമായ രേഖ ഉണ്ടെന്നും അവര്‍ വ്യക്താക്കി.

Next Story

RELATED STORIES

Share it