പ്രളയം: ആശ്വാസധനസഹായം ഓണത്തിന് മുന്‍പ് നല്‍കും

ദുരിതാശ്വാസ ക്യാംപുകളില്‍ കഴിഞ്ഞ 1.12 ലക്ഷം കുടുംബങ്ങള്‍ക്കുള്ള അടിയന്തര സഹായതുകയുടെ വിതരണം ഈ മാസം 29ന് ആരംഭിക്കും.

പ്രളയം: ആശ്വാസധനസഹായം ഓണത്തിന് മുന്‍പ് നല്‍കും

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രകൃതി ക്ഷോഭം മൂലം നാശനഷ്ടമുണ്ടായവര്‍ക്കുള്ള ധനസഹായം നസഹായം ഓണത്തിന് മുന്‍പ് വിതരണം ചെയ്യും. ദുരിതാശ്വാസ ക്യാംപുകളില്‍ കഴിഞ്ഞ 1.12 ലക്ഷം കുടുംബങ്ങള്‍ക്കുള്ള അടിയന്തര സഹായതുകയുടെ വിതരണം ഈ മാസം 29ന് ആരംഭിക്കും. ക്യാംപുകളില്‍ എത്താതെ ബന്ധുവീടുകളിലും മറ്റും അഭയം തേടിയവരുടെ കണക്കെടുപ്പ് ഈ മാസം തന്നെ പൂര്‍ത്തിയാക്കും.

ധനസഹായത്തിന് അപേക്ഷ നല്‍കേണ്ടതില്ല. സര്‍വേയിലൂടെ ദുരിതബാധിതരെ കണ്ടെത്തും. സര്‍വേയില്‍ ഉള്‍പ്പെടാത്ത ദുരിത ബാധിതരുണ്ടെങ്കില്‍ പട്ടിക പൂര്‍ണമായും പ്രസിദ്ധീകരിച്ച ശേഷം തഹസില്‍ദാറുടെ മുന്‍പിലെത്തി പരാതി നല്‍കാവുന്നതാണ്. ദുരിതബാധിതര്‍ക്ക് അടിയന്തര സഹായമായി 10,000 രൂപ വീതവും, പൂര്‍ണമായി തകര്‍ന്നതോ വാസയോഗ്യമല്ലാത്തതോ (75 ശതമാനത്തിലധികം നാശനഷ്ടം) ആയ വീടുകളില്‍ വസിക്കുന്നവര്‍ക്ക് നാല് ലക്ഷം രൂപയും, വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മിക്കാന്‍ സ്ഥലം വങ്ങാന്‍ ആറു ലക്ഷം രൂപയും അനുവദിക്കും.

വാടകയ്ക്ക് താമസിക്കുന്ന കുടുംബങ്ങള്‍ക്കും പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്കും അടിയന്തര സഹായമായി 10,000 രൂപ ലഭിക്കും. 75 ശതമാനം മുതല്‍ 100 ശതമാനം വരെ (മലയോരവും സമതലവും) നാലുലക്ഷം രൂപ, 60 മുതല്‍ 74 ശതമാനം വരെ (മലയോരവും സമതലവും) രണ്ടര ലക്ഷം രൂപ, 30 മുതല്‍ 59 ശതമാനം വരെ (മലയോരവും സമതലവും) 1,25,000 രൂപ, 16 മുതല്‍ 29 ശതമാനം വരെ 60,000 രൂപ, കുറഞ്ഞത് 15 ശതമാനത്തിന് 10,000 രൂപ എന്നിങ്ങനെ അനുവദിക്കും. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് സ്ഥലവും 10 ലക്ഷം രൂപ വരെ അനുവദിക്കും.

RELATED STORIES

Share it
Top