Sub Lead

വീണ്ടും ഡ്രോണുകള്‍?; നിരവധി സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും

വീണ്ടും ഡ്രോണുകള്‍?; നിരവധി സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും
X

ന്യൂഡല്‍ഹി: പഞ്ചാബിലെ ജലന്ധറിലും ജമ്മുവിലെ സാംബ മേഖലയിലും ഇന്നലെ രാത്രിയില്‍ വീണ്ടും ഡ്രോണുകള്‍ എത്തിയെന്ന റിപോര്‍ട്ടിനെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനക്കമ്പനി ആറ് സര്‍വീസുകള്‍ റദ്ദാക്കി. ജമ്മു, അമൃത്‌സര്‍, ചണ്ഡീഗഡ്, ലേ, ശ്രീനഗര്‍, രാജ്‌കോട്ട് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസാണ് റദ്ദാക്കിയത്. സാഹചര്യങ്ങള്‍ വിലയിരുത്തുകയാണെന്നും പുതിയ നിര്‍ദേശങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കുമെന്നും വ്യക്തമാക്കിയ കമ്പനി, വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനു മുന്‍പ് യാത്രക്കാര്‍ ആപ്പ് വഴി വിമാന സര്‍വീസിന്റെ സ്ഥിതി മനസ്സിലാക്കണമെന്നും നിര്‍ദേശിച്ചു. ജമ്മു, ലേ, ജോഥ്പുര്‍, അമൃത്‌സര്‍, ഭുജ്, ജാംനഗര്‍, ചണ്ഡീഗഡ്, രാജ്‌കോട്ട് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് എയര്‍ ഇന്ത്യയും റദ്ദാക്കി.

Next Story

RELATED STORIES

Share it