Sub Lead

ഉത്തര്‍പ്രദേശില്‍ അഞ്ച് മാസം പ്രായമുള്ള പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു

ഞായറാഴ്ച്ച രാത്രിയാണ് സംഭവം. അവശനിലയില്‍ കണ്ടെത്തിയ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികില്‍സക്കിടെ മരിക്കുകയായിരുന്നു.

ഉത്തര്‍പ്രദേശില്‍ അഞ്ച് മാസം പ്രായമുള്ള പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു
X

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അഞ്ച് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ബലാല്‍സംഗത്തിന് ഇരയായി നിഷ്ഠൂരമായി കൊല്ലപ്പെട്ടു. ഞായറാഴ്ച്ച രാത്രിയാണ് സംഭവം. അവശനിലയില്‍ കണ്ടെത്തിയ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികില്‍സക്കിടെ മരിക്കുകയായിരുന്നു.

മാണ്ടിയാവോണ്‍ പോലിസ് സര്‍ക്കിളിലെ വിവാഹ ഹാളിലാണ് സംഭവം നടന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഞായറാഴ്ച നടന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ ഹാര്‍ഡോയി ജില്ലയില്‍ നിന്ന് യുവതിയുടെ അമ്മ എത്തിയിരുന്നു. യുവതിയുടെ ബന്ധുവായ പപ്പു കുഞ്ഞിനെ കളിക്കാന്‍ കൊണ്ടുപോയി ഏറെ കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല.

കുഞ്ഞിന്റെ അമ്മയും മറ്റ് കുടുംബാംഗങ്ങളും പപ്പുവിനെ തിരഞ്ഞെങ്കിലും എവിടെയും കണ്ടെത്താനായില്ല. നാലുമണിക്കൂറിനുശേഷം വിവാഹ വേദിയില്‍ നിന്ന് അല്‍പ്പം അകലെയാണ് കുഞ്ഞിനെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്.

കുടുംബാംഗങ്ങള്‍ പെണ്‍കുട്ടിയെ വിവേകാനന്ദ് ആശുപത്രിയിലേക്കും അവിടെ നിന്ന് ട്രോമാ സെന്ററിലേക്കും കൊണ്ടുപോയി. സംഭവത്തിന് ശേഷം പപ്പു ഒളിവിലാണ്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ഡിസിപി ശാലിനി പറഞ്ഞു.




Next Story

RELATED STORIES

Share it