Sub Lead

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ച് സായുധരെ സൈന്യം കൊലപ്പെടുത്തി

ദക്ഷിണ കശ്മീരിലെ പുൽവാമയിലെ നൈറ ഗ്രാമത്തിൽ ഇന്നലെ വൈകിട്ട് ആരംഭിച്ച ഏറ്റുമുട്ടലിലാണ് നാല് സായുധർ കൊല്ലപ്പെട്ടത്.

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ച് സായുധരെ സൈന്യം കൊലപ്പെടുത്തി
X

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ സെൻട്രൽ കശ്മീരിലെ ബുദ്ഗാമിലും പുല്‍വാമയിലും നടന്ന രണ്ട് ഏറ്റുമുട്ടലുകളിൽ അഞ്ച് തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തി. ജയ്‌ശെ മുഹമ്മദ് (ജെഎം) കമാൻഡറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടതായാണ് വിവരം.

കൊല്ലപ്പെട്ടവരില്‍ വിദേശി ഉൾപ്പെടെ നാല് പേർ ജെയ്‌ശെ മുഹമ്മദിൽ പെട്ടവരാണെന്നും ഒരാൾ ലശ്കറെ ത്വയ്ബയിൽ നിന്നുള്ളയാളാണെന്നും ജമ്മു കശ്മീര്‍ പോലിസ് അറിയിച്ചു. 12 മണിക്കൂറിനിടെ നടന്ന ഏറ്റുമുട്ടലുകളിലാണ് അഞ്ച് പേരെ കൊലപ്പെടുത്തിയതെന്നും പോലിസ് പറഞ്ഞു.

ദക്ഷിണ കശ്മീരിലെ പുൽവാമയിലെ നൈറ ഗ്രാമത്തിൽ ഇന്നലെ വൈകിട്ട് ആരംഭിച്ച ഏറ്റുമുട്ടലിലാണ് നാല് സായുധർ കൊല്ലപ്പെട്ടത്. നൈറ ഗ്രാമത്തിൽ സായുധരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് പോലിസും സൈന്യവും അർധസൈനിക വിഭാഗവും സംയുക്തമായി പ്രദേശം വളയുകയായിരുന്നു.

സായുധർ വെടിയുതിര്‍ത്തതിന് പിന്നാലെയാണ് സൈന്യം തിരച്ചടിച്ചത്. ഏറ്റുമുട്ടല്‍ മണിക്കൂറുകള്‍ നീണ്ടു നിന്നതായാണ് വിവരം. കൊല്ലപ്പെട്ട സായുധരിൽ ഒരാള്‍ ജെയ്‌ശെ കമാൻഡർ സാഹിദ് വാനിയാണെന്ന് പോലിസ് തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ട മറ്റൊരു സായുധൻ പാകിസ്താൻ പൗരനാണെന്നും പോലിസ് വ്യക്തമാക്കി.

ബുദ്ഗാമിൽ ച്രാർ-ഇ-ഷരീഫ് ഗ്രാമത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിലാണ് മറ്റൊരാള്‍ കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം തെക്കൻ കശ്മീരിലെ ബിജ്ബെഹറയിലെ ഹസൻപോറ ഗ്രാമത്തിൽ ഒരു പോലിസുകാരനെ സായുധർ എന്ന് കരുതപ്പെടുന്നവര്‍ കൊലപ്പെടുത്തിയിരുന്നു.

Next Story

RELATED STORIES

Share it