Sub Lead

വിവാഹം മുടക്കികള്‍ ജാഗ്രതൈ... അഞ്ച് വിവാഹാലോചനകള്‍ മുടക്കിയെന്ന്; യുവാവ് എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് കട തകര്‍ത്തു

വിവാഹം മുടക്കികള്‍ ജാഗ്രതൈ...  അഞ്ച് വിവാഹാലോചനകള്‍ മുടക്കിയെന്ന്;  യുവാവ് എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് കട തകര്‍ത്തു
X

കണ്ണൂര്‍: വിവാഹം മുടക്കികള്‍ ജാഗ്രതൈ. മുമ്പൊക്കെ യുവാക്കളുടെ തല്ലുകൊള്ളാറാണ് പതിവെങ്കില്‍ ന്യൂജെന്‍ സ്‌റ്റൈല്‍ ആകെ മാറി. എക്‌സ്‌കവേറ്ററെടുത്ത് കട തന്നെ തകര്‍ത്തു. കണ്ണൂരിലെ മലയോര മേഖലയായ ചെറുപുഴയിലാണ് സംഭവം. അഞ്ചു വിവാഹാലോചനകള്‍ മുടക്കിയെന്ന് ആരോപിച്ചാണ് യുവാവ് എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് പുളിങ്ങോം കുമ്പന്‍ കുന്നിലെ പുളിയാറു മറ്റത്തില്‍ സോജിയുടെ കട തകര്‍ത്തത്. ഇന്നലെ രാവിലെ 9ഓടെയാണ് സംഭവം. സമീപവാസിയായ പ്ലാക്കുഴിയില്‍ അല്‍ബിന്‍ ആണ് കട തകര്‍ത്തത്. അല്‍ബിനെ ചെറുപുഴ പോലിസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഒമ്പതു വര്‍ഷമായി പല ചരക്ക്, ഹോട്ടല്‍ എന്നിവ നടത്തിയാണ് സോജി ഉപജീവനം നടത്തിയിരുന്നത്. തന്റെ അഞ്ച് വിവാഹാലോചനകള്‍ മുടക്കിയത് സോജിയാണ് എന്ന് അല്‍ബിന്‍ പോലിസിനോട് പറഞ്ഞു. കട പൊളിച്ചതറിഞ്ഞ് നിരവധി പേര്‍ സ്ഥലത്ത് തടിച്ചുകൂടി. സിപിഐ ലോക്കല്‍ സെക്രട്ടറി സിബി എം തോമസ്, വാര്‍ഡ് മെംബര്‍ ഡെന്നി കാവാലം എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

Five marriage proposals stalled; Young man smashed the shop with an excavator




Next Story

RELATED STORIES

Share it