Sub Lead

കോയമ്പത്തൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുമരണം

കാറോടിച്ചിരുന്നത് മലയാളിയാണെന്നും മറ്റു യാത്രക്കാര്‍ ഒഡീഷ സ്വദേശികളാണെന്നുമാണ് സൂചനകള്‍.

കോയമ്പത്തൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുമരണം
X

കോയമ്പത്തൂര്‍: സേലം ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. പാലക്കാട് നിന്നു കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന കെഎല്‍ 52 പി 1014 വാഗനര്‍ കാറും തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ലോറിയുമാണ് കൂട്ടിയിടിച്ചത്. പട്ടാമ്പി രജിസ്‌ട്രേഷനിലുള്ള കാറാണ് അപകടത്തില്‍പെട്ടത്. കാറോടിച്ചിരുന്നത് മലയാളിയാണെന്നും മറ്റു യാത്രക്കാര്‍ ഒഡീഷ സ്വദേശികളാണെന്നുമാണ് സൂചനകള്‍. പട്ടാമ്പി വല്ലപ്പുഴ സ്വദേശി മുഹമ്മദ് ബഷീര്‍ ആണ് കാറോടിച്ചതെന്നാണു പോലിസ് നല്‍കുന്ന വിവരം. രണ്ടുപേര്‍ സംഭവ സ്ഥലത്തും മൂന്നുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. കാറിലുണ്ടായിരുന്ന എല്ലാവരും മരണപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച രാവിലെ അഞ്ചോടെയാണ് അപകടമുണ്ടായത്. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.




Next Story

RELATED STORIES

Share it