കൊവിഡ് ചികില്‍സയിലായിരുന്ന മല്‍സ്യ മൊത്ത വ്യാപാരി മരിച്ചു

X
BSR24 Sep 2020 5:26 PM GMT
തിരൂര്‍: കൊവിഡ് ചികില്‍സയിലായിരുന്ന മല്‍സ്യ മൊത്ത വ്യാപാരി മരിച്ചു. തെക്കനന്നാരയില്‍ താമസിക്കുന്ന പഴംകുളങ്കര സ്വദേശിയും തിരൂരിലെ പികെഡി കമ്പനി ഉടമയുമായ പൂന്തല കുഞ്ഞിമുഹമ്മദ് ഹാജിയാണ് മരിച്ചത്. മറ്റു രോഗങ്ങള്‍ക്ക് ചികില്‍സയില്‍ കഴിയുന്നതിനിടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരകീരിച്ചത്. ഭാര്യ ഫാത്തിമയും കൊവിഡ് ബാധിച്ച് ചികില്‍സയിലാണ്. പതിറ്റാണ്ടുകളായി മല്‍സ്യമൊത്ത വ്യാപാരിയായ കുഞ്ഞിമുഹമ്മദ് ഹാജി പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പഴംകുളങ്ങര വാര്‍ഡില്‍ നിന്ന് സ്വതന്ത്രനായി നഗരസഭ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിട്ടുണ്ട്. മക്കള്‍: നസീം, നൗഷാദ്, നവാബ്, നിസാര്‍, ഹനീഫ. മരുമക്കള്‍: റസീന, ഫസീല, റോസ്‌ന, സുലൈഖ, ഷംന.
fish wholesaler, who was undergoing Covid treatment, died
Next Story