പ്രഥമ ട്രാന്‍സ്‌ജെന്‍ഡര്‍ കലോല്‍സവ കിരീടം തിരുവനന്തപുരത്തിന്

പ്രഥമ ട്രാന്‍സ്‌ജെന്‍ഡര്‍ കലോല്‍സവ കിരീടം തിരുവനന്തപുരത്തിന്

തിരുവനന്തപുരം: പ്രഥമ ട്രാന്‍സ്‌ജെന്‍ഡര്‍ കലോല്‍സവത്തില്‍ ആതിഥേയരായ തിരുവനന്തപുരം ജേതാക്കളായി. തിരുവനന്തപുരം 44 പോയിന്റ് നേടിയപ്പോള്‍ 29 പോയിന്റുമായി മലപ്പുറം ജില്ലയ്ക്കാണ് രണ്ടാംസ്ഥാനം. 27 പോയിന്റുമായി കോട്ടയവും പാലക്കാടും മൂന്നാംസ്ഥാനം പങ്കിട്ടു. സമാപനസമ്മേളനം സാമൂഹിക നീതി ഡയറക്ടര്‍ ഷീബാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സൂര്യ ഇഷാന്‍, ശ്യാമ എസ് പ്രഭ, കെ ഗീത സംസാരിച്ചു. എന്‍എസ്എസ് വോളന്റിയര്‍മാര്‍ക്ക് ഉപഹാരം നല്‍കി. സമാപനസമ്മേളനത്തിന് ശേഷം ലക്ഷ്മി ഗോപാലസ്വാമിയുടെ നൃത്തവും ദ്വയയുടെ നാടകവും അരങ്ങേറി. സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തില്‍ 'വര്‍ണപ്പകിട്ട്' എന്നപേരില്‍ സംഘടിപ്പിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ കലോല്‍സവത്തില്‍ 14 ജില്ലകളില്‍ നിന്നായി 200 പേരാണ് പങ്കെടുത്തത്.

RELATED STORIES

Share it
Top