Sub Lead

ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തി തേജസ്; 'അറസ്റ്റഡ് ലാന്‍ഡിങ്' വിജയകരം (വീഡിയോ)

ഗോവയിലെ ഐഎന്‍എസ് ഹന്‍സയില്‍ ഷോര്‍ ബേസ്ഡ് ടെസ്റ്റ് ഫെസിലിറ്റി (എസ്ബിടിഎഫ്) യിലാണ് അറസ്റ്റര്‍ വയറുകള്‍ ഉപയോഗിച്ച് വിമാനത്തെ ലാന്‍ഡിങ്ങിന് വിധേയമാക്കിയത്. നാവികസേനയുടെ ഭാഗമാവുന്നതിന്റെ സുപ്രധാനപരീക്ഷണമായ അറസ്റ്റഡ് ലാന്‍ഡിങ്. ലാന്‍ഡിങ്ങിനു തൊട്ടുപിന്നാലെ വിമാനം പിടിച്ചുനിര്‍ത്തുന്ന പ്രക്രിയയാണ് 'അറസ്റ്റഡ് ലാന്‍ഡിങ്'.

ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തി തേജസ്; അറസ്റ്റഡ് ലാന്‍ഡിങ് വിജയകരം (വീഡിയോ)
X

പനാജി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റായ തേജസിന്റെ ആദ്യ 'അറസ്റ്റഡ് ലാന്‍ഡിങ്' പരീക്ഷണം വിജയകരം. ഗോവയിലെ ഐഎന്‍എസ് ഹന്‍സയില്‍ ഷോര്‍ ബേസ്ഡ് ടെസ്റ്റ് ഫെസിലിറ്റി (എസ്ബിടിഎഫ്) യിലാണ് അറസ്റ്റര്‍ വയറുകള്‍ ഉപയോഗിച്ച് വിമാനത്തെ ലാന്‍ഡിങ്ങിന് വിധേയമാക്കിയത്. നാവികസേനയുടെ ഭാഗമാവുന്നതിന്റെ സുപ്രധാനപരീക്ഷണമായ അറസ്റ്റഡ് ലാന്‍ഡിങ്. ലാന്‍ഡിങ്ങിനു തൊട്ടുപിന്നാലെ വിമാനം പിടിച്ചുനിര്‍ത്തുന്ന പ്രക്രിയയാണ് 'അറസ്റ്റഡ് ലാന്‍ഡിങ്'.NEW VIDEO - Incredible, professional video of today's Naval LCA arrested landing in Goa. Shows how violent an arrested landing is and the rapid rate of deceleration- this is what happens when an aircraft lands on an aircraft carrier. pic.twitter.com/0R2OIrArRw

വിമാനം പറന്നിറങ്ങുന്ന വേളയില്‍ ശക്തമായ വടങ്ങള്‍ വിമാനത്തിന്റെ ഫ്യൂസലേജില്‍ ഘടിപ്പിച്ചിരിക്കുന്ന കൊളുത്തില്‍ കുടുക്കുകയും ഇതുപയോഗിച്ചു വിമാനത്തെ പെട്ടെന്നുതന്നെ പിടിച്ചുനിര്‍ത്തുകയും ചെയ്യും. മണിക്കൂറില്‍ 244 കിലോമീറ്റര്‍ വേഗതയില്‍ പറന്നിറങ്ങിയ 'തേജസ്' രണ്ട് സെക്കന്റുകൊണ്ടാണ് 'അറസ്റ്റഡ് ലാന്‍ഡിങ്' സാങ്കേതികവിദ്യയിലൂടെ പിടിച്ചുനിര്‍ത്തിയത്. വിമാനവാഹിനി കപ്പലുകളിലെ ലാന്‍ഡിങ്ങിനാണ് ഈ സംവിധാനം ഉപയോഗിക്കുന്നത്. നിലവില്‍ കരയില്‍നിന്നുള്ള പരീക്ഷണമാണ് വിജയകരമായതെങ്കിലും താമസിക്കാതെ ഐഎന്‍എസ് വിക്രമാദിത്യയിലും അറസ്റ്റഡ് ലാന്‍ഡിങ് പരീക്ഷിക്കും.

യുഎസ്, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന തുടങ്ങിയ രാജ്യങ്ങ


ളാണ് ഇതുവരെ ഈ സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ചിട്ടുള്ളത്. 2021 ല്‍ ഐഎന്‍എസ് വിക്രാന്ത് ഉള്‍പ്പടെ കൂടുതല്‍ വിമാനവാഹിനി കപ്പലുകള്‍ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാവുന്നതോടെ കൂടുതല്‍ യുദ്ധവിമാനങ്ങളും ആവശ്യമാണ്. അതിനാല്‍ അറസ്റ്റഡ് ലാന്‍ഡിങ് വിജയകരമായി പൂര്‍ത്തിയാക്കിയത് നാവികസേനയുടെ വലിയ നേട്ടമായാണ് വിലയിരുത്തുന്നത്. രണ്ടുപേര്‍ക്കിരിക്കാവുന്ന വിമാനമാണ് അറസ്റ്റഡ് ലാന്‍ഡിങ് പരീക്ഷണത്തിന് ഉപയോഗിച്ചതെന്ന് നാവികസേന അറിയിച്ചു.

2012 ഏപ്രിലിലാണ് ഇത്തരം വിമാനങ്ങള്‍ ഇന്ത്യന്‍ സേനയുടെ ഭാഗമാവുന്നത്. കമാന്‍ഡര്‍ ജെ എ മൗലങ്കാര്‍ (ചീഫ് ടെസ്റ്റ് പൈലറ്റ്), ക്യാപ്റ്റന്‍ ശിവ്‌നാഥ് ധാഹിയ (എല്‍എസ്ഒ) കമാന്‍ഡര്‍ ജെ ഡി റത്തൂരി (ടെസ്റ്റ് ഡയറക്ടര്‍) തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു തേജസ് വിമാനത്തിന്റെ 'അറസ്റ്റഡ് ലാന്‍ഡിങ്' പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത്. എഡിഎ, എച്ച്എഎല്‍ഡിആര്‍ഡിഒ, സിഎസ്‌ഐആര്‍ ലാബ്‌സ് തുടങ്ങിയവരുടെ സേവനങ്ങളും ഈ നേട്ടം കൈവരിക്കാന്‍ നിര്‍ണായകപങ്കുവഹിച്ചതായും നാവികസേന അറിയിച്ചു.

Next Story

RELATED STORIES

Share it