സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെയുണ്ടായ വെടിവെപ്പ്; ഗുജറാത്തില്‍ രണ്ട് പ്രതികള്‍ പിടിയില്‍
![സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെയുണ്ടായ വെടിവെപ്പ്; ഗുജറാത്തില്‍ രണ്ട് പ്രതികള്‍ പിടിയില്‍ സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെയുണ്ടായ വെടിവെപ്പ്; ഗുജറാത്തില്‍ രണ്ട് പ്രതികള്‍ പിടിയില്‍](https://www.thejasnews.com/h-upload/2024/04/16/219082-untitled.webp)
ഞായറാഴ്ച രാവിലെ അഞ്ച് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബൈക്കില്‍ എത്തിയ അക്രമി സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. നാല് റൗണ്ടോളം വെടി ഉതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.
നേരത്തെ ഗുണ്ടാതലവന്‍ ലോറണ്‍സ് ബിഷ്‌ണോയ് സംഘത്തിന്റെ ഭീഷണി ഉള്ളതിനാല്‍ സല്‍മാന്‍ ഖാന് വൈ പ്ലസ് സുരക്ഷ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നു. നിലവില്‍ അദ്ദേഹത്തിന്റെ വസതിക്ക് സമീപം സുരക്ഷയും പരിശോധനകളും വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം അടുത്തിടെ മഹാരാഷ്ട്രയില്‍ വര്‍ധിച്ച് വരുന്ന വെടിവെപ്പുകളും മറ്റ് അക്രമ സംഭവങ്ങളും ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വെടിവെപ്പുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച്ചയാണെന്ന് സുപ്രിയ സുലെ ഉള്‍പ്പടെയുള്ള പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു.
RELATED STORIES
ഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTപുത്തന്‍ ഫീച്ചറുകളുമായി ഗൂഗിള്‍ മാപ്സ്
25 July 2024 12:17 PM GMTന്യൂസിലന്‍ഡ് വനിതകള്‍ ഫുട്ബോള്‍ പരിശീലനം നടത്തുന്നതിനിടെ ഡ്രോണ്‍...
24 July 2024 7:12 AM GMTനേപ്പാളില്‍ ടേക്ക് ഓഫിനിടെ വിമാനം തകര്‍ന്ന് നാലു മരണം
24 July 2024 6:40 AM GMTഎത്യോപ്യയില്‍ മണ്ണിടിച്ചില്‍ രക്ഷാപ്രവര്‍ത്തകരുടെ മേല്‍ വീണ്ടും...
23 July 2024 6:13 PM GMTദുബയില്‍ അറസ്റ്റിലായെന്ന വാര്‍ത്തകള്‍ തള്ളി പാക് ഗായകന് റാഹത്ത്...
22 July 2024 2:42 PM GMT