Sub Lead

പടക്കനിര്‍മാണ ശാലയിലെ പൊട്ടിത്തെറി; ചികില്‍സയിലായിരുന്ന തൊഴിലാളി മരിച്ചു

പടക്കനിര്‍മാണ ശാലയിലെ പൊട്ടിത്തെറി; ചികില്‍സയിലായിരുന്ന തൊഴിലാളി മരിച്ചു
X

തിരുവനന്തപുരം: പാലോട് പടക്കനിര്‍മാണ ശാലയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. പേരയം താളിക്കുന്ന് സ്വദേശിനി ഷീബ (45) ആണ് തിങ്കളാഴ്ച രാവിലെ മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാലോട് പേരയം താളിക്കുന്നിലുള്ള ആന്‍ ഫയര്‍ വര്‍ക്സിന്റെ പടക്കനിര്‍മാണ യൂണിറ്റിന് തീപിടിച്ചത്. അപകടത്തില്‍ നിര്‍മാണശാലയിലെ നാല് തൊഴിലാളികള്‍ക്ക് പരിക്കേറ്റിരുന്നു. ഷീബയുടെ നില ഗുരുതരമായിരുന്നു. 50 ശതമാനത്തിലധികം പൊള്ളലേറ്റ ഷീബയെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഓലപ്പടക്കത്തിന് തിരി കെട്ടിക്കൊണ്ടിരുന്നപ്പോഴാണ് അപകടം നടന്നത്. ആംബുലന്‍സോ ഫയര്‍ വാഹനങ്ങളോ കടന്നുപോകാത്ത സ്ഥലത്തായിരുന്നു അപകടം നടന്നത്. ഇതുമൂലം രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു.

Next Story

RELATED STORIES

Share it