Sub Lead

കുവൈത്തില്‍ എണ്ണശുദ്ധീകരണശാലയില്‍ വന്‍ സ്‌ഫോടനം; നിരവധി പേര്‍ക്ക് പരിക്ക് (വീഡിയോ)

കുവൈത്തില്‍ എണ്ണശുദ്ധീകരണശാലയില്‍ വന്‍ സ്‌ഫോടനം; നിരവധി പേര്‍ക്ക് പരിക്ക് (വീഡിയോ)
X

കുവൈത്ത് സിറ്റി: കുവൈത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയില്‍ തീപ്പിടിത്തമുണ്ടായി. കുവൈത്ത് അഹമ്മദിയിലെ പഴയ റിഫൈനറിയിലെ ഒരു യൂനിറ്റിലാണ് ഉഗ്രസ്‌ഫോടനമുണ്ടായത്. അല്‍പ നേരം മുമ്പാണ്‌സ്‌ഫോടനം സംഭവിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ഇതുവരെ ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക വിവരം. മിനാ അല്‍ അഹമ്മദി റിഫൈനറിയിലെ എആര്‍ഡിഎസ് യൂനിറ്റിലാണു സ്‌ഫോടനമുണ്ടായത്. സ്‌ഫോടന ശബ്ദം കിലോമീറ്ററുകള്‍ അകലെയുള്ള പ്രദേശങ്ങളില്‍ വരെ കേട്ടതായി പരിസരവാസികള്‍ അറിയിച്ചു.

കുവൈത്ത് നാഷനല്‍ പെട്രോളിയം കമ്പനിയുടെ അഗ്‌നിശമന വിഭാഗം തീയണക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. തീപ്പിടിത്തം അതിന്റെ വൈദ്യുത വിതരണത്തെയോ എണ്ണ കയറ്റുമതിയെയോ ബാധിച്ചിട്ടില്ലെന്ന് കുവൈത്ത് നാഷനല്‍ പെട്രോളിയം കമ്പനി (കെഎന്‍പിസി) അറിയിച്ചു. തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയതായും കമ്പനി പറഞ്ഞു. പരിക്കേറ്റവര്‍ക്ക് സ്ഥലത്ത് പ്രഥമശുശ്രൂഷ നല്‍കിയശേഷം ആശുപത്രിയിലേക്ക് മാറ്റിയതായും ഇവര്‍ സാധാരണനിലയിലാണെന്നും കെഎന്‍പിസി പറഞ്ഞു. റിഫൈനറി പ്രവര്‍ത്തനങ്ങളെയും കയറ്റുമതി പ്രവര്‍ത്തനങ്ങളെയും ബാധിച്ചിട്ടില്ല.

പ്രാദേശിക വിപണന പ്രവര്‍ത്തനങ്ങളെയും വൈദ്യുതി, ജല മന്ത്രാലയത്തിനുള്ള വിതരണവും ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നും കെഎന്‍പിസി ട്വിറ്റര്‍ അക്കൗണ്ടില്‍ പറഞ്ഞു. കുവൈത്തിലെ തീരപ്രദേശമായ ഫഹാഹീല്‍ ജില്ലയിലെ നിവാസികള്‍ വലിയ സ്‌ഫോടനം കേള്‍ക്കുകയും ഹൈവേയില്‍ കട്ടിയുള്ള കറുത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു. 4.1 ദശലക്ഷം ആളുകള്‍ താമസിക്കുന്ന രാജ്യമായ കുവൈത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ എണ്ണ ശേഖരമാണുള്ളത്.

Next Story

RELATED STORIES

Share it