Sub Lead

ശ്രീശാന്തിന്റെ വീട്ടില്‍ തീപിടിത്തം; ഒരുമുറി കത്തിനശിച്ചു

സംഭവ സമയത്ത് ശ്രീശാന്തിന്റെ ഭാര്യയും കുട്ടികളും വീട്ടിലുണ്ടായിരുന്നു. സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് തൃക്കാകര ഗാന്ധി നഗറില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ശ്രീശാന്തിന്റെ വീട്ടില്‍ തീപിടിത്തം; ഒരുമുറി കത്തിനശിച്ചു
X

കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഇടപ്പള്ളിയിലെ വീട്ടില്‍ തീപിടിത്തം. ശനിയാഴ്ച്ച പുലര്‍ച്ചെ രണ്ടിനാണ് സംഭവം. ഒരു മുറി മുഴുവന്‍ കത്തിനശിച്ചു. ആളപായമില്ല.

സംഭവ സമയത്ത് ശ്രീശാന്തിന്റെ ഭാര്യയും കുട്ടികളും വീട്ടിലുണ്ടായിരുന്നു. സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് തൃക്കാകര ഗാന്ധി നഗറില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നികമനം.




Next Story

RELATED STORIES

Share it