Sub Lead

മുംബൈ പോലിസിനെ അപകീര്‍ത്തിപ്പെടുത്തി: റിപ്പബ്ലിക് ടിവി ജീവനക്കാര്‍ക്കെതിരേ എഫ്‌ഐആര്‍

സ്പെഷ്യല്‍ ബ്രാഞ്ചിലെ സബ് ഇന്‍സ്പെക്ടര്‍ ശശികാന്ത് പവാറാണ് കേസിലെ പരാതിക്കാരന്‍.

മുംബൈ പോലിസിനെ അപകീര്‍ത്തിപ്പെടുത്തി:  റിപ്പബ്ലിക് ടിവി ജീവനക്കാര്‍ക്കെതിരേ എഫ്‌ഐആര്‍
X

മുംബൈ: മുംബൈ പോലിസിനെ അപകീര്‍ത്തിപ്പെടുത്തിയതിന് റിപ്പബ്ലിക് ടിവി ജീവനക്കാര്‍ക്കെതിരേ എഫ്ഐആര്‍. പോലിസുദ്യോഗസ്ഥര്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുകയും അസ്വസ്ഥതയുണ്ടാക്കാന്‍ ശ്രമിച്ചന്നുള്ള കുറ്റമാണ് ചാനലിനെതിരേ ചുമത്തിയിരിക്കുന്നത്. പ്രതികളില്‍ ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ സാഗരിക മിത്ര, അവതാരിക/ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍, ഷവാന്‍ സെന്‍, ഡെപ്യൂട്ടി എഡിറ്റര്‍, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ നിരഞ്ജന്‍ നാരായണസ്വാമി, കൂടാതെ, എഡിറ്റോറിയല്‍ സ്റ്റാഫുകളും രണ്ട് റിപോര്‍ട്ടര്‍മാര്‍ എന്നിവരെ പ്രതിയാക്കിയാണ് എഫ്‌ഐആര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മുംബൈ സിറ്റി പോലിസ് റിപ്പബ്ലിക് ടിവിയ്ക്കെതിരേ ചുമത്തുന്ന നാലാമത്തെ ക്രിമിനല്‍ കേസാണിത്.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ (ഐപിസി) സെക്ഷന്‍ 500 (മാനനഷ്ടത്തിനുള്ള ശിക്ഷ) ഉപയോഗിച്ച് വായിച്ച 1922 ലെ പോലിസ് (അസംതൃപ്തിക്ക് പ്രേരിപ്പിക്കല്‍) നിയമത്തിലെ സെക്ഷന്‍ 3 (1) പ്രകാരമാണ് എന്‍എം ജോഷി മാര്‍ഗ് പോലിസ് സ്റ്റേഷനില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. സ്പെഷ്യല്‍ ബ്രാഞ്ചിലെ സബ് ഇന്‍സ്പെക്ടര്‍ ശശികാന്ത് പവാറാണ് കേസിലെ പരാതിക്കാരന്‍. മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ സിറ്റി പോലിസ് കമ്മീഷണര്‍ക്കെതിരായി ചാനല്‍ നടത്തുന്ന റിപോര്‍ട്ടിലാണ് എഫ്ഐആര്‍. റിപോര്‍ട്ട് സംപ്രേഷണം ചെയ്തുകൊണ്ട് പോലീസ് സേനയിലെ അംഗങ്ങള്‍ക്കിടയിലെ അസംതൃപ്തിക്ക് പ്രേരിപ്പിക്കുകയും മുംബൈ പോലിസിനെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തിരുന്നു.






Next Story

RELATED STORIES

Share it