ചോള രാജാക്കന്‍മാരെ വിമര്‍ശിച്ച പാ രഞ്ജിത്തിനെതിരേ കേസ്
ഹിന്ദു മക്കള്‍ കക്ഷിയുടെ തഞ്ചാവൂര്‍ മുന്‍ ജില്ലാ സെക്രട്ടറി ബാല നല്‍കിയ പരാതിയിലാണ് കേസ്. രഞ്ജിത്തിന്റെ പരാമര്‍ശം രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കുന്നതാണെന്നു ബാല നല്‍കിയ പരാതിയില്‍ പറയുന്നു
ചെന്നൈ: ചോള സാമ്രാജ്യം ഭരിച്ചിരുന്ന രാജാക്കന്‍മാര്‍ ദലിതു വിരുദ്ധരായിരുന്നെന്ന പരാമര്‍ശം നടത്തിയ തമിഴ് സിനിമാ സംവിധായകന്‍ പാ രഞ്ജിതിനെതിരേ കേസ്. തെക്കേ ഇന്ത്യയില്‍ ക്രിസ്തുവര്‍ഷം 13ആം നൂറ്റാണ്ടുവരെ ഭരണം നടത്തിയ തമിഴ് സാമ്രാജ്യമായിരുന്ന ചോളസാമ്രാജ്യം തീര്‍ത്തും ദലിതു വിരുദ്ധ നടപടികളാണ് കൈക്കൊണ്ടിരുന്നതെന്നു പരാമര്‍ശം നടത്തിയതിനാണ് രഞ്ജിതിനെതിരേ പോലിസ് കേസെടുത്തത്.
ഹിന്ദു മക്കള്‍ കക്ഷിയുടെ തഞ്ചാവൂര്‍ മുന്‍ ജില്ലാ സെക്രട്ടറി ബാല നല്‍കിയ പരാതിയിലാണ് കേസ്. രഞ്ജിത്തിന്റെ പരാമര്‍ശം രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കുന്നതാണെന്നു ബാല നല്‍കിയ പരാതിയില്‍ പറയുന്നു.
ചോള രാജാക്കന്‍മാര്‍ തീര്‍ത്തും ദലിതു വിരുദ്ധരായിരുന്നു. അവരുടെ ഭരണ കാലത്താണ് ദലിതുകളുടെ ഭൂമി ഗൂഡാലോചനയിലൂടെ പിടിച്ചെടുത്തത്. ദലിതുകള്‍ക്കു നേരെ ക്രൂരമായ ആക്രമണങ്ങളാണ് അക്കാലത്തുണ്ടായത്. ദലിതര്‍ വ്യാപകമായി അടിച്ചമര്‍ത്തപ്പെട്ടു. പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യാന്‍ കാരണമായ ദേവദാസി സമ്പ്രദായം വ്യാപകമായത് ചോള രാജാക്കന്‍മാരുടെ കാലത്താണെന്നും രഞ്ജിത് വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു.
ക്ഷേത്രങ്ങളിലെ ജോലികള്‍ നിര്‍വഹിക്കുന്നതിനും നൃത്തകലാദികള്‍ അവതരിപ്പിക്കുന്നതിനുംവേണ്ടിയെന്ന പേരില്‍ ദേവന് നേര്‍ച്ചയായി സമര്‍പ്പിക്കപ്പെടുന്നവരാണ് ദേവദാസികള്‍. എന്നാല്‍ ഇത്തരത്തില്‍ നേര്‍ച്ചയാക്കപ്പെട്ടിരുന്ന സ്ത്രീകള്‍ വ്യാപകമായി ലൈംഗിക ചൂഷണത്തിനു ഇരകളായിരുന്നുവെന്നു നിരവധി ചരിത്രകാരന്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം സമ്പ്രദായം വ്യാപകമായത് ചോള രാജാക്കന്‍മാരുടെ കാലത്താണെന്നാണ് രഞ്ജിത് വ്യക്തമാക്കിയത്.
എന്നാല്‍ ഏതു പരിപാടിയിലാണ് രഞ്ജിത് ചോള രാജാക്കന്‍മാരെ വിമര്‍ശിച്ചതെന്നു വ്യക്തമല്ല. ദലിതു സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച ഉമര്‍ഫാറൂഖിയുടെ ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട പരിപാടിയിലായിരുന്നു പരമാര്‍ശമെന്നാണ് കരുതുന്നത്. എന്നാല്‍ ബ്ലൂ പാന്തേഴ്‌സ് പാര്‍ട്ടിയുടെ യോഗത്തിലാണ് പരാമര്‍ശമെന്നു ചില റിപോര്‍ട്ടുകളില്‍ പറയുന്നു.
RELATED STORIES
പശുവിനെ മേയ്ക്കുന്നതിനിടെ കാട്ടാന ആക്രമണം; കര്ഷകന് മരിച്ചു
23 Sep 2023 5:13 PM GMTതിരുവനന്തപുരത്ത് സ്ഥാനാര്ത്ഥിത്വം പ്രഖ്യാപിച്ച് ശശി തരൂര്
23 Sep 2023 2:37 PM GMTസിഖ് ഫോര് ജസ്റ്റിസ് തലവനെതിരെ നടപടിയുമായി എന്ഐഎ
23 Sep 2023 12:20 PM GMTനൂഹ് ദുരിത ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ധന സഹായവുമായി...
23 Sep 2023 12:08 PM GMTമന്ത്രി വീണാ ജോര്ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMT