Sub Lead

ചലച്ചിത്ര സംവിധായകന്‍ കെ പി ശശി അന്തരിച്ചു

ചലച്ചിത്ര സംവിധായകന്‍ കെ പി ശശി അന്തരിച്ചു
X

തൃശൂര്‍: സിനിമാ, ഡോക്യുമെന്ററി സംവിധായകനും കാര്‍ട്ടൂണിസ്റ്റുമായ കെ പി ശശി (64) അന്തരിച്ചു. തൃശൂരിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവും എഴുത്തുകാരനുമായ കെ ദാമോദറിന്റെ മകനാണ്. കൊച്ചി സ്വദേശിയാണ്. സാമൂഹികവും മാനസികവുമായ അതിക്രമങ്ങള്‍ക്ക് ഇരയാവുന്ന മലയാളി സ്ത്രീ ജീവിതം വിഷയമാക്കിയ 'ഇലയും മുള്ളും' എന്ന അദ്ദേഹത്തിന്റെ ചിത്രം ദേശീയപുരസ്‌കാരത്തിന് അര്‍ഹമായിട്ടുണ്ട്.

റെസിസ്റ്റിങ് കോസ്റ്റല്‍ ഇന്‍വേഷന്‍, അമേരിക്ക അമേരിക്ക, ലിവിങ് ഇന്‍ ഫിയര്‍, ഡവലപ്‌മെന്റ് അറ്റ് ഗണ്‍പോയന്റ് എന്നിവയാണ് ശ്രദ്ധേയങ്ങളായ മറ്റ് ചിത്രങ്ങള്‍. 2013ല്‍ പുറത്തിറങ്ങിയ ഡോക്യുമെന്ററിയായ ഫാബ്രിക്കേറ്റഡ് വലിയ ചര്‍ച്ചയായിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായിരിക്കെ എഴുപതുകളില്‍ കാര്‍ട്ടൂണിസ്റ്റായാണ് തുടക്കം. മുബൈയിലെ ഫ്രീ പ്രസ് ജേര്‍ണലില്‍ കാര്‍ട്ടൂണിസ്റ്റായി ജോലിചെയ്തിരുന്നു. വിബ്‌ജ്യോര്‍ ഫിലിം ഫെസ്റ്റിവലിന്റെ സ്ഥാപകരില്‍ ഒരാളാണ്.

Next Story

RELATED STORIES

Share it