Sub Lead

ദീപ മോഹനന് ജാതി വിവേചനം നേരിട്ടെന്ന അന്വേഷണ റിപോർട്ട് പൂഴ്ത്തി എംജി വിസി

ഡോ. എൻ ജയകുമാർ അധ്യക്ഷനായ സർവകലാശാല സമിതി ജാതി വിവേചനം നേരിട്ടെന്ന ദീപയുടെ പരാതിയിൽ അന്വേഷണം നടത്തുകയും 2015ൽ തന്നെ ദീപയ്ക്ക് ജാതി വിവേചനം നേരിടേണ്ടി വന്നുവെന്ന് കണ്ടെത്തിയിരുന്നു.

ദീപ മോഹനന് ജാതി വിവേചനം നേരിട്ടെന്ന അന്വേഷണ റിപോർട്ട് പൂഴ്ത്തി എംജി വിസി
X

കോഴിക്കോട്: എംജി യൂനിവേഴ്സിറ്റിയിലെ ദലിത് ​ഗവേഷക ദീപ പി മോഹനന് ജാതി വിവേചനം നേരിട്ടെന്ന സര്‍വകലാശാല സമിതിയുടെ അന്വേഷണ റിപോർട്ട് എംജി സർവകലാശാല വിസി സാബു തോമസ് പൂഴ്ത്തിവച്ചു. ദീപ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇറക്കിയ പത്രക്കുറിപ്പിലാണ് സര്‍വകലാശാല സമിതിയുടെ അന്വേഷണ റിപോർട്ട് മറച്ചുവച്ച് വിസി നുണപ്രചാരണം നടത്തിയിരിക്കുന്നത്.

ഡോ. എൻ ജയകുമാർ അധ്യക്ഷനായ സർവകലാശാല സമിതി ജാതി വിവേചനം നേരിട്ടെന്ന ദീപയുടെ പരാതിയിൽ അന്വേഷണം നടത്തുകയും 2015ൽ തന്നെ ദീപയ്ക്ക് ജാതി വിവേചനം നേരിടേണ്ടി വന്നുവെന്ന് കണ്ടെത്തിയിരുന്നു. ദീപ മോഹനന് ജാതിയുടെ പേരിൽ വിവേചനം നേരിട്ടെന്നും നാനോ സയൻസ് മേധാവി നന്ദകുമാർ കളരിയ്ക്കൽ പഠനത്തിനാവശ്യമായ ഉപകരണങ്ങളും വസ്തുക്കളും നൽകുന്നതിൽ വീഴ്ച്ചവരുത്തിയെന്നും അന്വേഷണ റിപോർട്ടിൽ പറയുന്നുണ്ട്.


ഈ വിഷയത്തിൽ സർവകലാശാല ചട്ടങ്ങൾ അനുസരിച്ച് നടപടി സ്വീകരക്കണമെന്നും ദീപ മോഹന്റെ ഉന്നത പഠനത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കണമെന്നും അന്വേഷണ റിപോർട്ടിൽ പറയുന്നുണ്ടെങ്കിലും ഇത് ബോധപൂർവം മറച്ചുവച്ച് പത്രക്കുറിപ്പ് ഇറക്കുകയായിരുന്നു വിസി ചെയ്തത്.

സമരത്തിന് ബഹുജന പിന്തുണയേറിയതോടെയാണ് സർവകലാശാലയുടെ മുഖം രക്ഷിക്കാൻ വിസി തന്നെ രം​ഗത്ത് ഇറങ്ങിയത്. വിസി പുറത്തിറക്കിയ പ്രസ്താവനയിൽ ഇത്തരം ഒരന്വേഷണ റിപോർട്ടിനെ കുറിച്ചോ, അതിലെ കണ്ടെത്തലുകളേ കുറിച്ചോ പരാമർശിക്കാതെ ഇപ്പോൾ ഉയർന്നിരിക്കുന്ന വിഷയത്തെ ബോധപുർവം മറച്ചുവയ്ക്കുകയാണെന്ന ആരോപണം ഇതിനകം ഉയർന്നിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് ദീപയുടെ ​ഗവേഷണത്തിന് വിസി തന്നെ മേൽനോട്ടം വഹിക്കാമെന്നും നന്ദകുമാർ കളരിയ്ക്കലിനെ തൽസ്ഥാനത്ത് നിന്ന് നീക്കുമെന്നുമുള്ള സർവകലാശാല നടപടി അം​ഗീകരിക്കാൻ കഴിയില്ലെന്ന നിലപാട് ദീപ സ്വീകരിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it