ബിജെപിയില്‍ പോര് രൂക്ഷം: 25 നേതാക്കള്‍ ഭാരവാഹി യോഗം ബഹിഷ്‌കരിച്ചു
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കൂടിയോലിചിക്കാന്‍ ഓണ്‍ലൈന്‍ വഴി വിളിച്ചു ചേര്‍ത്ത നിര്‍ണായക യോഗമാണ് നേതാക്കള്‍ ഒന്നടങ്കം ബഹിഷ്‌ക്കരിച്ചത്.

തിരുവനന്തപുരം: ബിജെപിയില്‍ ആഭ്യന്തരകലഹം രൂക്ഷമാകുന്നു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനോട് ഇടഞ്ഞ് ഒ രാജഗോപാല്‍ ഉള്‍പ്പെടെ 25 നേതാക്കള്‍ ഭാരവാഹി യോഗം ബഹിഷ്‌ക്കരിച്ചു. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കൂടിയോലിചിക്കാന്‍ ഓണ്‍ലൈന്‍ വഴി വിളിച്ചു ചേര്‍ത്ത നിര്‍ണായക യോഗമാണ് ഒരു വിഭാഗം നേതാക്കള്‍ ഒന്നടങ്കം ബഹിഷ്‌ക്കരിച്ചത്. ഓണ്‍ലൈന്‍ വഴി ചേര്‍ന്ന യോഗത്തില്‍ പക്ഷെ കെ സുരേന്ദ്രന്‍ വിരുദ്ധ വിഭാഗങ്ങള്‍ ആരും പങ്കെടുത്തില്ലെന്നാണ് റിപോര്‍ട്ടുകള്‍.
60 പേര്‍ പങ്കെടുക്കേണ്ട യോഗത്തില്‍ കേവലം 35 പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്.ഒ രാജഗോപാല്‍, ശോഭാ സുരേന്ദ്രന്‍ എന്നിവരുള്‍പ്പെടെ 25 ഓളം പേരാണ് യോഗം ബഹിഷ്‌കരിച്ചു. പികെ കൃഷ്ണദാസ് വിഭാഗവും ശോഭാ സുരേന്ദ്രന്‍ വിഭാഗവും യോഗത്തില്‍ പങ്കെടുത്തില്ല.
കെ സുരേന്ദ്രനെതിരേ ശോഭാ സുരേന്ദ്രന്‍, പി എം വേലായുധന്‍, കെ പി ശ്രീശന്‍ എന്നീ മുതിര്‍ന്ന നേതാക്കള്‍ പരസ്യ പ്രസ്താവനയുമായി നേരത്തെ രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയില്‍ ജാതിവിവേചനം രൂക്ഷമാണെന്നാണ് റിപോര്‍ട്ട്. ഉയര്‍ന്ന ജാതിയെന്ന് അവകാശപ്പെടുന്ന നിരവധി പേര്‍ ഉണ്ടായിരിക്കെ താഴ്ന്ന ജാതിയില്‍പെട്ട കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കിയതു മുതല്‍ പാര്‍ട്ടിയില്‍ കലാപം കൊടുമ്പിരി കൊള്ളുകയാണ്.
കെ സുരേന്ദ്രന്‍ അധ്യക്ഷനായി ചുമതലയേറ്റ ശേഷം ഭാരവാഹി യോഗമോ കോര്‍ കമ്മിറ്റിയോ ചേരാന്‍ കഴിഞ്ഞിട്ടില്ല.കേരളത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഒ രാജഗോപാല്‍, കുമ്മനം രാജശേഖരന്‍ എന്നിവര്‍ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചതായും റിപ്പോര്‍ട്ടുണ്ട്.
RELATED STORIES
ബിജെപി അനുകൂല പ്രസ്താവന: ജോസഫ് പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി...
26 March 2023 2:43 PM GMTരാജ്യം ഇന്ന് വലിയൊരു ദുരന്തമുഖത്ത്; ജനാധിപത്യവാദികള് ഒന്നിച്ച്...
26 March 2023 12:22 PM GMTനടി ആകാന്ക്ഷ ദുബെയെ യുപിയിലെ ഹോട്ടലില് മരിച്ച നിലയില് കണ്ടെത്തി
26 March 2023 12:08 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: ജുഡീഷ്യല് അന്വേഷണം നടത്തണം-കൃഷ്ണന്...
26 March 2023 12:02 PM GMTബ്രഹ്മപുരം മാലിന്യപ്ലാന്റില് വീണ്ടും തീപ്പിടിത്തം; ഫയര്ഫോഴ്സ്...
26 March 2023 11:59 AM GMTസിഎച്ച് സെന്ററിലെ പരിപാടിയില് പങ്കെടുത്തതിന് കണ്ണൂര് കോര്പറേഷന്...
26 March 2023 11:06 AM GMT