Sub Lead

ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തിന്റെ പേരുമാറ്റി; ഇനി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയം

സെപ്റ്റംബര്‍ 12 ന് നടക്കുന്ന ചടങ്ങില്‍ പുനര്‍നാമകരണം നടക്കും. ടീം ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോലിയടക്കമുള്ള പ്രമുഖ താരങ്ങള്‍ സംബന്ധിക്കുന്ന ചടങ്ങിലാവും പുനര്‍നാമകരണം നടക്കുക.

ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തിന്റെ പേരുമാറ്റി; ഇനി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയം
X

ന്യൂഡല്‍ഹി: തലസ്ഥാനത്തെ പ്രമുഖ കളിസ്ഥലമായ ഫിറോസ് ഷാ കോട്‌ലാ സ്‌റ്റേഡിയത്തിന്റെ പേര് മാറ്റി. ഇനി സ്‌റ്റേഡിയം അരുണ്‍ ജെയ്റ്റ്‌ലിയുടെ പേരിലാവും അറിയപ്പെടുകയെന്ന് ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ (ഡിഡിസിഎ) അറിയിച്ചു. സെപ്റ്റംബര്‍ 12 ന് നടക്കുന്ന ചടങ്ങില്‍ പുനര്‍നാമകരണം നടക്കും. ടീം ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോലിയടക്കമുള്ള പ്രമുഖ താരങ്ങള്‍ സംബന്ധിക്കുന്ന ചടങ്ങിലാവും പുനര്‍നാമകരണം നടക്കുക. ജെയ്റ്റിലിയോടുള്ള ആദരസൂചകമായിട്ടാണ് സ്‌റ്റേഡിയത്തിന്റെ പേര് മാറ്റുന്നതെന്നാണ് ഡിഡിസിഎ ഭാഷ്യം.

അരുണ്‍ ജെയ്റ്റ്‌ലിയുടെ ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ചുമതല വഹിച്ചിരുന്ന സമയത്താണ് ആധുനിക സൗകര്യങ്ങളോടെ സ്‌റ്റേഡിയം പുതുക്കി പണിതത്. സ്‌റ്റേഡിയത്തില്‍ ലോകോത്തര നിലവാരത്തിലുള്ള ഡ്രസ്സിങ് മുറികള്‍ ഉള്‍പ്പെടെ കൂടുതല്‍ പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാക്കി.

സ്‌റ്റേഡിയം നവീകരിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത് അരുണ്‍ ജെയ്റ്റ്‌ലിയാണെന്നും അദ്ദേഹത്തിന്റെ സ്മരണയ്ക്ക് വേണ്ടിയാണ് സ്‌റ്റേഡിയത്തിന് പേരിടുന്നതെന്നും ഡിഡിസിഎ അധ്യക്ഷന്‍ രജത് ശര്‍മ പറഞ്ഞു. വിരാട് കോലി, വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, ആഷിഷ് നെഹ്‌റ, റിഷഭ് പന്ത് തുടങ്ങി ഒട്ടേറെ താരങ്ങള്‍ക്ക് പ്രോല്‍സാഹനം നല്‍കിയ വ്യക്തി കൂടിയാണ് അരുണ്‍ ജെയ്റ്റ്‌ലിയെന്നും രജത് ശര്‍മ കൂട്ടിച്ചേര്‍ത്തു.

ഡിഡിസിഎയുടെ മുന്‍ അധ്യക്ഷനായിരുന്നു അരുണ്‍ ജെയ്റ്റ്‌ലി. ശ്വാസകോശത്തിനുള്ള അസുഖം കാരണം ദീര്‍ഘനാള്‍ ചികില്‍സയിലായിരുന്ന അരുണ്‍ ജെയ്റ്റ്‌ലി കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്.

Next Story

RELATED STORIES

Share it