Sub Lead

'ഞാന്‍ ഹിജാബ് ധരിക്കുന്ന ഒരേയൊരു സ്ഥാനാര്‍ത്ഥി'; ബ്രസീലിയന്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഫാത്തിമ ഹുസൈന്‍

1967 ല്‍ നടന്ന യുദ്ധത്തില്‍ ഇസ്രായേല്‍ പലസ്തീനില്‍ കൈവശപ്പെടുത്തിയ യാലു ഗ്രാമത്തില്‍ നിന്നാണ് ഫാത്തിമ ഹുസൈന്റെ കുടുബം ബ്രസീലിലേക്ക് കുടിയേറിയത്.

ഞാന്‍ ഹിജാബ് ധരിക്കുന്ന ഒരേയൊരു സ്ഥാനാര്‍ത്ഥി;   ബ്രസീലിയന്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഫാത്തിമ ഹുസൈന്‍
X

ബ്രസീലിയ: ബ്രസീലില്‍ മുനിസിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി ഫാത്തിമ ഹുസൈനെ നാമനിര്‍ദ്ദേശം ചെയ്തു. ഈ സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുന്ന ആദ്യ ഫലസ്തീന്‍ വംശജയായ മുസ് ലിം വനിതയാണ് ഫാത്തിമ ഹുസൈന്‍.

ബ്രസീലിലെ സാന്താ കാറ്ററിന സംസ്ഥാനമായ തുബറാവോയിലാണ് ഫാത്തിമ ഹുസൈന്‍ ജനിച്ചത്. സംസ്ഥാന തലസ്ഥാനമായ ഫ്ലോറിയാനോപോളിസിലേക്ക് പിന്നീട് മാറുകയായിരുന്നു. സാന്താ കാറ്ററിനയിലെ ഫെഡറല്‍ യൂനിവേഴ്സിറ്റിയില്‍ ദന്തഡോക്ടറായി പഠിച്ച അവര്‍ അവിടുന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. നിലവില്‍ സ്വകാര്യ ദന്താശുപത്രിയില്‍ ജോലി ചെയ്യുകയാണ്.

''ഞാന്‍ ഹിജാബ് ധരിക്കുന്ന ഒരേയൊരു സ്ഥാനാര്‍ത്ഥിയാകും, അവര്‍ പറഞ്ഞു. ബ്രസീലില്‍ പലയിടങ്ങളിലും മുസ്ലിം സ്ത്രീകള്‍ക്കെതിരേ കുറ്റകൃത്ത്യങ്ങള്‍ നടക്കുന്നു. ഞാന്‍ സ്ഥാനാര്‍ത്തിയാക്കപെട്ടാല്‍ എന്റെ നഗര കൗണ്‍സില്‍ ഒരു യഥാര്‍ത്ഥ ജനാധിപത്യ ഇടമായിരിക്കും'. അവര്‍ പറഞ്ഞു. മുസ്ലിം സ്ത്രീകള്‍ക്ക് പഠിക്കാനും ജോലി ചെയ്യാനും സ്വന്തം വരുമാനമുണ്ടാക്കാനും തീരുമാനങ്ങളെടുക്കാനും ശബ്ദിക്കാനും മറ്റെല്ലാവര്‍ക്കും ശബ്ദം നല്‍കാനും കഴിയുമെന്ന് തെളിയിക്കാന്‍ തനിക്ക് കഴിയുമെന്ന് അവര്‍ പറഞ്ഞു. തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍, വംശം, ലിംഗഭേദം, നിറം, മതം എന്നിവയുള്‍പ്പെടെ എല്ലാത്തരം വിവേചനങ്ങള്‍ക്കും എതിരെ പോരാടാനാണ് ഉദ്ദേശിക്കുന്നതെന്നും അവര്‍ കൂട്ടിചെര്‍ത്തു.

ദശലക്ഷക്കണക്കിന് ഫലസ്തീന്‍ കുടുംബങ്ങള്‍ തലമുറകളായി കൃഷിചെയ്തിരുന്ന ദേശത്തുതന്നെ പ്രവാസികളായി കഴിയുകയാണ്. ഫലസ്തീനികളുടെ ക്ഷമയുടെയും ജീവിത വിജയത്തിന്റെ ഉദാഹരണവുമാണ് ഫാത്തിമ ഹുസൈന്റെ ജീവിത കഥ. ലോകത്തിലെ അഞ്ചാമത്തെ വലിയ രാജ്യമാണ് ബ്രസീല്‍. ഏറ്റവും കൂടുതല്‍ റോമന്‍ കത്തോലിക്കാ ജനസംഖ്യയുള്ള രാജ്യം. ഒരു സ്ത്രീക്ക് അവളില്‍ വിശ്വാസമുണ്ടായിരിക്കുകയും നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍, സമൂഹത്തിലെ എല്ലാ വെല്ലുവിളികളും ഭിന്നതകളും അവഗണിച്ച് ലക്ഷ്യമിടുന്നതെന്തും നേടാന്‍ കഴിയുമെന്ന് ഹുസൈന്‍ ഉറച്ചു വിശ്വസിക്കുന്നു.

1967 ല്‍ നടന്ന യുദ്ധത്തില്‍ ഇസ്രായേല്‍ പലസ്തീനില്‍ കൈവശപ്പെടുത്തിയ യാലു ഗ്രാമത്തില്‍ നിന്നാണ് ഫാത്തിമ ഹുസൈന്റെ കുടുബം ബ്രസീലിലേക്ക് കുടിയേറിയത്. ഇസ്രായേല്‍ ഗ്രാമവാസികളെയെല്ലാം പുറത്താക്കുകയും ഗ്രാമം നശിപ്പിക്കുകയും ചെയ്തോടെ കുടുംബത്തോടെ ബ്രസീലില്‍ അഭയം തേടുകയായിരുന്നു. കുടിയേറ്റക്കാരുടെ മകളെന്ന നിലയില്‍ ജീവിതത്തിലെ ഒരോ പ്രതിബന്ധങ്ങളെയും വെല്ലുവിളിയോടെയാണ് ഫാത്തിമ ഹുസൈന്‍ കൈകാര്യം ചെയ്തത്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ ബ്രസീലില്‍ ഫലസ്തീന്‍ കുടിയേറ്റക്കാര്‍ കഴിയുന്നു. 'അഭിമാനിയായ ബ്രസീലിയന്‍ എന്ന നിലയില്‍ പോലും ഞാന്‍ എല്ലായ്പ്പോഴും ഫലസ്തീനെ സംരക്ഷിക്കും, ഞാന്‍ ഫലസ്തീന്‍ വംശജയായതുകൊണ്ട് മാത്രമല്ല, ഫലസ്തീന്‍ സമൂഹത്തെക്കുറിച്ചും സാന്നിധ്യത്തെക്കുറിച്ചും ലോകം അറിയേണ്ടത് കൊണ്ട് കൂടിയാണ്. ഫാത്തിമ ഹുസൈന്‍ പറഞ്ഞു.




Next Story

RELATED STORIES

Share it