പ്രായപൂര്‍ത്തിയാകാത്ത മകളെ 5 വര്‍ഷം പീഡിപ്പിച്ച പിതാവിന് 30 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും
കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത മകളെ 5 വര്‍ഷം പീഡിപ്പിച്ച പിതാവിന് 30 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും അഡീഷനല്‍ ജില്ലാ കോടതി ഒന്ന് ജഡ്ജി ജി ഗോപകുമാര്‍ ശിക്ഷ വിധിച്ചു. മൂന്നു വകുപ്പുകളിലായി 10 വര്‍ഷം വീതമാണ് ശിക്ഷ. ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നും വിധിന്യായത്തില്‍ വ്യക്തമാക്കുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എം എന്‍ പുഷ്‌കരന്‍ ഹാജരായി. മുണ്ടക്കയം പോലിസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഇപ്പോള്‍ 20 വയസ്സുള്ള പെണ്‍കുട്ടിയെ മൂന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പഠനകാലത്ത് അച്ഛന്‍ പീഡിപ്പിച്ചു എന്നാണ് കേസ്. അയല്‍വാസിയായ സ്ത്രീയോട് പെണ്‍കുട്ടി പീഡനവിവരം പറഞ്ഞു. ഇവര്‍ നല്‍കിയ വിവരമനുസരിച്ച് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ട് കൗണ്‍സലിങ് നടത്തി പോലിസിനു വിവരം കൈമാറുകയായിരുന്നു.
കേസിന്റെ വിസ്താര വേളയില്‍ പെണ്‍കുട്ടിയും അമ്മയും കൂറുമാറിയിരുന്നു. എന്നാല്‍ വീണ്ടും വിസ്തരിച്ചപ്പോള്‍, സഹോദരങ്ങളെ പഠിപ്പിക്കുന്നതിന് അച്ഛന്‍ അധ്വാനിച്ചതിനാലും അമ്മ ഹൃദ്രോഗിയായതിനാലുമാണ് മൊഴി മാറ്റിയതെന്നു പറഞ്ഞിരുന്നു.
RELATED STORIES
സര്‍ക്കാര്‍ മാറിയാല്‍ മാതൃകാപരമായ നടപടിയുണ്ടാവും; ഇത് എന്റെ...
29 March 2024 2:46 PM GMTപയ്യാമ്പലത്തെ സി പി എം സ്മൃതി കുടീരങ്ങള്‍ക്ക് നേരെയുണ്ടായ അതിക്രമം;...
29 March 2024 2:17 PM GMTമുക്താര്‍ അന്‍സാരിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കണം; കോടതിയെ...
29 March 2024 1:56 PM GMTകോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTകെജ്രിവാളിന് പിന്തുണ അറിയിക്കാന്‍ വാട്സാപ് നമ്പര്‍; 'കെജ്രിവാള് കൊ ...
29 March 2024 11:21 AM GMT