- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രമുഖ ഫാഷന്‍ ഡിസൈനര്‍ ഷര്‍ബാരി ദത്ത മരിച്ച നിലയില്‍

കൊല്‍ക്കത്ത: പ്രമുഖ ഫാഷന്‍ ഡിസൈനര്‍ ഷര്‍ബാരി ദത്തയെ കൊല്‍ക്കത്തയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 63 വയസ്സായിരുന്നു. തനിച്ചു താമസിക്കുന്ന ഷര്‍ബാരി ദത്തയെവ്യാഴാഴ്ച വൈകീട്ട് ബ്രോഡ് സ്ട്രീറ്റിലെ വീടിന്റെ കുളിമുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തി. രാവിലെ മുതല്‍ ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടിയിരുന്നില്ലെന്നു ബന്ധുക്കള്‍ പറഞ്ഞു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയെങ്കിലും മൃതദേഹം പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ബംഗാളി കവി അജിത് ദത്തയുടെ മകളായ ഷര്‍ബാരി ദത്ത കോളജ് പഠന ശേഷം ഫാഷന്‍ ഡിസൈനിംഗില്‍ കഴിവ് പ്രകടിപ്പിക്കുകയും വസ്ത്ര രൂപകല്‍പ്പനയില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്യുകയായിരുന്നു. പിന്നീട്, സ്വന്തം ബ്രാന്‍ഡായ ശുന്യ സ്ഥാപിച്ചു. ഇതിനു കൊല്‍ക്കത്തയില്‍ ഔട്ട്ലെറ്റുകള്‍ ഉണ്ട്. ആദ്യം പുരുഷ വസ്ത്ര രൂപകല്‍പ്പനയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഇവര്‍ പിന്നീട് സ്ത്രീകളുടെ വസ്ത്രധാരണത്തില്‍ ഏര്‍പ്പെടുകയും നഗരത്തില്‍ സംഘടിപ്പിച്ച ഫാഷന്‍ ഷോകളില്‍ അറിയപ്പെടുന്ന മുഖമായി മാറുകയും ചെയ്തു.
ഷര്‍ബാരി ദത്തയുടെ നിര്യാണത്തില്‍ ഗായകരായ പരമ ബാനര്‍ജി, ഉജ്ജൈനി മുഖര്‍ജി, നടന്മാരായ സ്രബോണ്ടി ചാറ്റര്‍ജി, രുഗ്മിണി മൊയ്ത്ര, പുജരിനി ഘോഷ്, സംവിധായകന്‍ ദേബേഷ് ചാറ്റര്‍ജി എന്നിവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അനുശോചിച്ചു. ഫാഷന്‍ ഡിസൈനര്‍ മകന്‍ അമാലിന്‍ ദത്ത ഷര്‍ബരി ദത്തയുടെ മകനാണ്.
Fashion Designer Sharbari Dutta Found Dead At Her Kolkata Residence
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















