Sub Lead

കര്‍ഷകര്‍ വീണ്ടും പ്രക്ഷോഭവുമായി ഡല്‍ഹിയിലേക്ക്; ദേശീയപാത സ്തംഭിച്ചു

കര്‍ഷകര്‍ വീണ്ടും പ്രക്ഷോഭവുമായി ഡല്‍ഹിയിലേക്ക്;   ദേശീയപാത സ്തംഭിച്ചു
X

ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങളുന്നയിച്ച് കര്‍ഷകര്‍ വീണ്ടും പ്രക്ഷോഭവുമായി ഡല്‍ഹിയിലേക്ക് നീങ്ങിയതോടെ തടയാനുള്ള പോലിസ് ശ്രമം ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്കിനിടയാക്കി. നോയിഡയിലും ഗ്രേറ്റര്‍ നോയിഡയിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ വാഹനപരിശോധന നടത്തിയതോടെ ഡല്‍ഹി-നോയിഡ അതിര്‍ത്തി സ്തംഭിച്ചു. കര്‍ഷകര്‍ രാജ്യതലസ്ഥാനത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നത് തടയാന്‍ വേണ്ടി പോലിസ് വന്‍ മുന്‍കരുതലുകളാണ് സ്വീകരിച്ചത്. പ്രാദേശിക ഭരണകൂടങ്ങള്‍ ഏറ്റെടുത്ത കാര്‍ഷിക ഭൂമിക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ പാര്‍ലമന്റെ് ലക്ഷ്യമിട്ട് പ്രക്ഷോഭവുമായെത്തിയത്. കര്‍ഷകരെ നേരിടാന്‍ ഹെവി ഡ്യൂട്ടി ബുള്‍ഡോസറുകള്‍, ബാക്ക്‌ഹോ മെഷീനുകള്‍, വിക്രാന്ത് ലോജിസ്റ്റിക് വാഹനങ്ങള്‍, കലാപ നിയന്ത്രണ വാഹനങ്ങള്‍, ജലപീരങ്കികള്‍ തുടങ്ങിയവയുമായാണ് നേരിട്ടത്. കര്‍ഷകരെ നോയിഡയിലെ മഹാമായ മേല്‍പാലത്തിന് സമീപത്ത് യുപി പോലിസ് തടഞ്ഞു. കനത്ത പരിശോധനയിലൂടെ മാത്രമേ നഗരത്തിലേക്ക് പ്രവേശിപ്പിക്കൂവെന്ന് പോലിസ് നിലപാടെടുത്തതോടെ ഗതാഗതം താറുമാറായി. ചെറുതും വലതുമായ വാഹനങ്ങള്‍ മണിക്കൂറുകളോളം റോഡില്‍ കുരുങ്ങി. സരിത വിഹാറില്‍ ഉള്‍പ്പെടെ വാഹനങ്ങളുടെ നീണ്ട നിരയാണുണ്ടായത്. രണ്ടാം മോദി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നയങ്ങള്‍ക്കെതിരേ നടത്തിയ വന്‍ പ്രക്ഷോഭത്തിനു സമാനമായ രീതിയിലേക്ക് നീങ്ങിയേക്കുമെന്ന ആശങ്കയിലാണ് ഭരണകൂടം.

Next Story

RELATED STORIES

Share it