Sub Lead

പെണ്‍കുട്ടിയെ ബൈക്കിലിരുത്തിയതിനു യുവാവിനെ തല്ലിക്കൊന്നു

15കാരിയായ പെണ്‍കുട്ടി 20 കാരന്റെ മോട്ടോര്‍ സൈക്കിളില്‍ ഇരിക്കുന്നത് കണ്ട ബന്ധുക്കള്‍ സമീപത്തെ പാടത്തെ ഫാംഹൗസിലേക്കു കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു

പെണ്‍കുട്ടിയെ ബൈക്കിലിരുത്തിയതിനു യുവാവിനെ തല്ലിക്കൊന്നു
X

ഛണ്ഡിഗഡ്: പെണ്‍കുട്ടിയെ ബൈക്കിലിരുത്തിയത് കണ്ട് യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഹരിയാനയിലെ റോതക് ജില്ലയിലെ ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. 15കാരിയായ പെണ്‍കുട്ടി 20 കാരന്റെ മോട്ടോര്‍ സൈക്കിളില്‍ ഇരിക്കുന്നത് കണ്ട ബന്ധുക്കള്‍ സമീപത്തെ പാടത്തെ ഫാംഹൗസിലേക്കു കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു. വടിയും മറ്റും ഉപയോഗിച്ചു നടത്തിയ ആക്രമണത്തില്‍ യുവാവിന് ഗുരുതരമായി മുറിവുകളേറ്റു. തുടര്‍ന്ന് യുവാവിന്റെ ബന്ധുക്കളെ വിളിച്ച് അവര്‍ക്ക് കൈമാറുകയായിരുന്നു. എന്നാല്‍ അല്‍പസമയത്തിനകം യുവാവ് മരണപ്പെടുകയായിരുന്നുവെന്ന് റോതക് പോലിസ് സ്‌റ്റേഷനിലെ ആക്റ്റിങ് എസ്എച്ച്ഒ(സദര്‍) ജസ്വന്ത് സിങ് പറഞ്ഞു. സംഭവത്തില്‍ യുവാവിന്റെ പരാതിയില്‍ കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിക്കും പിതാവിനും മുത്തച്ഛനും ബന്ധുക്കള്‍ക്കുമെതിരേ കേസെടുത്തിട്ടുണ്ടെന്നും പോലിസ് പറഞ്ഞു.




Next Story

RELATED STORIES

Share it